ടി.പി.സെയ്‌ഫുദ്ദീൻ, ചന്തിരൂർ
വീണ്ടും ഒരോണം
ഈയാണ്ടത്തെ ഓണത്തിന് സമൃദ്ധിയുടെ പൂവിളി ഉയരില്ല. കാണം വിൽക്കുവാൻ കാണമില്ലാത്ത കർഷകരുടെ കുടുംബങ്ങളിൽ ആത്മഹത്യ ചെയ്‌ത ഗൃഹനാഥന്റെ ഓർമ്മകൾ കണ്ണീർ പൂക്കളങ്ങൾ തീർക്കാതിരിക്കില്ല. ചിലവേറിയ വിദ്യാഭ്യാസം വന്ധ്യം കരിച്ച വീടുകളിലെ മാതൃഹൃദയങ്ങളിൽ ആധിയും വ്യാധിയും ഇല്ലാത്ത സുവർണ്ണ കാലത്തിന്റെ പാടിപ്പുകഴ്‌ത്തലുകൾക്ക് പ്രസക്തിയുമില്ല. പിന്നെയോ ദൃശ്യമാധ്യമങ്ങളുടെ വിഷയദാരിദ്ര്യം കൊണ്ട് മാവേലിയെ കോമാളിവേഷം കെട്ടിക്കുന്നതിലും സർക്കാർ വിലാസം മന്ദിരങ്ങളിൽ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ടൂറിസ്‌റ്റുകൾക്ക് മുന്നി...
അഹിംസയുടെ പ്രവാചകൻ
ഒക്‌ടോബർ 2. വീണ്ടുമൊരു ഗാന്ധി സ്‌മൃതി. ഗാന്ധിമാർഗ്ഗം ഇന്ന് കാലത്തിന്റെ ഇരുളടഞ്ഞ നിലവറയിൽ ദയാവധം കാത്തുകിടക്കുന്ന ചെമ്പേടുകളിലൊാന്നാണ്. സങ്കുചിത ദേശീയതയുടെ ലഹരി സിരകളിലോടുന്ന പരിവാർ സംഘം നിറം പിടിപ്പിച്ച ചരിത്രങ്ങൾക്കും പ്രത്യയശാസ്‌ത്രശാഠ്യം പക്ഷം പിടിച്ച വായനക്കുമിടയിൽ ഗാന്ധി ചരിതത്തിന്റെ കാലിക പ്രസക്തി നഷ്‌ടമായിട്ടുണ്ടാവാം. എങ്കിലും ചിന്തയ്‌ക്ക് ഫംഗസ് ബാധിച്ചവനും നാവിന് ചെന്നിനായകം തേയ്‌ക്കപ്പെട്ടവരുമല്ലാത്ത സത്യാന്വേഷികൾ മുൻപാകെ പ്രാർത്ഥനാപൂർവ്വം ഒരു ദക്ഷിണ. ആത്മത്യാഗത്തിന്റെ ബലിക്കല...