ടോണി പി വര്‍ഗീസ്
ദി ലെജന്റ് ഓഫ് മൊളോക്ക
18-ആം നൂറ്റാണ്ടില്‍ ഹോണോലുലുവില്‍ പടര്‍ന്നു പിടിച്ച കുഷ്ഠരോഗത്തെ നിയന്ത്രിക്കാന്‍ അവിടുത്തെ അധികാരികള്‍ കണ്ടുപിടിച്ച മാര്‍ഗം കുഷ്ഠരോഗികളെ ഒന്നടങ്കം ഒറ്റപ്പെട്ട ദ്വീപായ മൊളോക്കയിലേക്ക് നാട് കടത്തുകയെന്നതായിരുന്നു. രോഗവും പട്ടിണിയും മൂലം അനുദിനം അക്രമസാക്തരായി കൊണ്ടിരുന്ന രോഗികളുടെ ഇടയിലേക്ക് അവരെ ശുശ്രൂഷിക്കാനിയായി എത്തിയ പുരോഹിതനാണ് ഫാ. ഡാമിയന്‍. കടുത്ത വേദനയിലും ദാരിദ്രത്താലും മൃഗ തുല്യരായി ജീവിച്ചു കൊണ്ടിരുന്ന ജനങ്ങള്‍ ആദ്യമൊക്കെ അദ്ദേഹത്തെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഡാമിയന്റ...