Home Authors Posts by ടോണിമാത്യു

ടോണിമാത്യു

0 POSTS 0 COMMENTS

വാക്കും വഴക്കും വക്കാണവും

വാക്കിന്‌ വാളിനെക്കാളും തോക്കിനെക്കാളും ശക്തിയുണ്ടെന്ന്‌ പഴമക്കാർ പറഞ്ഞുവെച്ചിട്ടുണ്ട്‌. നമ്മുടെ സാഹിത്യത്തിലെ വാക്‌ഭടന്മാർ ആ ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ടിരിക്കുകയാണ്‌. എം.പി.വീരേന്ദ്രകുമാറും സുകുമാർ അഴീക്കോടും തമ്മിൽ നടന്ന വാഗ്വാദം, സഹിക്കാനാവാത്ത ശബ്‌ദമലിനീകരണമാണ്‌ ഉണ്ടാക്കിയത്‌. വായിൽക്കൊളളാത്ത വാക്കുകൾ അവർ ധാരാളം പ്രയോഗിച്ചു. പത്രപ്രവർത്തകനായ വീരൻ, പത്രത്തിലച്ചടിക്കാൻ പറ്റാത്ത പദങ്ങളും സംസ്‌കൃതപണ്ഡിതനായ അഴീക്കോട്‌ അസംസ്‌കൃത പദങ്ങളും സുലഭമായി പ്രയോഗിച്ചു. മാധ്യമങ്ങൾ അതിന്‌ അമിതപ്രാധാന്യം ക...

നേർച്ചപ്പെട്ടികൾ

ഈശ്വാരാനുഗ്രഹം മൊത്തമായും ചില്ലറയായും കൊടുക്കാനായി ഇന്ന്‌ മതസംഘടനകൾ നെട്ടോട്ടവും കുറിയോട്ടവും നടത്തുകയാണല്ലോ. സ്വർഗ്ഗത്തിലേക്കുളള പാസ്‌പോർട്ടും വീസായും അവർ നല്‌കും. അമിതമായ കൈക്കൂലിയൊന്നും ആവശ്യപ്പെടുകയുമില്ല. കാണിക്കമണ്ഡപം, കുരിശടി, നേർച്ചപ്പെട്ടി എന്നീ ഓമനപ്പേരുകളാണ്‌ യഥാക്രമം ഹിന്ദു, ക്രൈസ്‌തവ, ഇസ്ലാംമതങ്ങൾ ഈ ധനശേഖരണകേന്ദ്രങ്ങളെ വിളിക്കുന്നത്‌. ബസ്‌സ്‌റ്റേഷൻ, തീയേറ്റർ, മദ്യഷാപ്പ്‌ എന്നിവയുളളിടങ്ങളിൽ ഓരോ ഭണ്ഡാരപ്പെട്ടി തീർച്ചയായും കാണും. ബസ്‌ അപകടത്തിൽപ്പെടാതിരിക്കാനും, നല്ല സിനിമ കാണാനും, വിഷ...

നാണമുണ്ടെങ്കിൽ രാജിവയ്‌ക്കണം

കേരളസാഹിത്യ അക്കാദമിയുടെ നീർമാതളഭൂമി വിവാദം അരങ്ങുതകർക്കുകയാണല്ലോ. ഭരണംമാറിയ വിവരമൊന്നും ഈ റിപ്പ്‌വാൻവിങ്കിളുമാർ അറിഞ്ഞില്ലേ. കിടക്കറരഹസ്യങ്ങൾ വിളിച്ചാകൂവാതെ പ്രസിഡന്റും, വൈസ്‌പ്രസിഡന്റ്‌- സെക്രട്ടറി ചേരിയും രാജിവെച്ചുപോവുക. നിസ്വാർത്ഥസേവനത്തെക്കുറിച്ചൊന്നും ആരും പറയാതിരിക്കുകയാണ്‌ ഭംഗി. പെരുമ്പടവം ശ്രീധരനെപ്പോലും വെച്ചുപൊറുപ്പിക്കാതിരുന്ന കക്ഷികളാണിവർ. പി. കേശവൻനായരുടെ ശാസ്‌ത്രഗ്രന്ഥത്തിന്‌ വൈദികസാഹിത്യ അവാർഡും, എഴുത്തുകാരനായ ജോസഫ്‌ പുതുശ്ശേരിയുടെ ചിത്രത്തിനുപകരം ജോസഫ്‌ എം. പുതുശ്ശേരി എം. ...

പത്രക്കാരുടെ ഊരുവിലക്ക്‌

“ആത്മഹത്യാപരമാകയാൽ പത്രങ്ങളെ വിമർശിക്കാൻ എഴുത്തുകാർ മുതിരാറില്ല. പത്രങ്ങളിലെ ‘മാനസമലിനീകരണ’ പ്രവണത ഈയുളളവൻ തുറന്നുപറഞ്ഞത്‌, ആരെയും വിമർശിക്കുന്ന പത്രത്തറവാട്ടിലെ മുത്തശ്ശിയായ ‘മലയാളമനോരമ’യ്‌ക്കു സഹിക്കാൻ കഴിഞ്ഞില്ല. സത്യത്തിനു പകരം സർക്കുലേഷനെ ദൈവമായി കരുതുന്ന പ്രസ്‌തുത പത്രം എന്നെ ബഹിഷ്‌ക്കരിക്കാനും തമസ്‌കരിക്കാനും തേജോവധം ചെയ്യാനും അന്യ പ്രസിദ്ധീകരണങ്ങളിൽ എനിക്ക്‌ ഉപരോധമേർപ്പെടുത്താനും നോമ്പുനോറ്റിരിക്കുകയാണ്‌. 1986 മുതൽ 17 കൊല്ലമായി മനോരമയുടെ ‘അയ്‌മനം ചീക്കു’ ഈ പീഡനം സഹിച്ചുകൊണ്ടിരിക്കുന്നു. ...

പൊട്ടിയ പൊങ്ങച്ച സഞ്ചി

മാതൃഭൂമി ആഴ്‌ചപതിപ്പിൽ അക്‌ബർ കക്കട്ടിലും സുഭാഷ്‌ചന്ദ്രനും എഴുതിയ രണ്ടുലേഖനങ്ങൾ ആത്മപ്രശംസയ്‌ക്ക്‌ അധികപ്പറ്റായിപ്പോയി. ‘ഒരേ കടൽ’ എന്ന സിനിമയുടെ പേരിൽ ശ്യാമപ്രസാദിനെതിരെ ആരോപണങ്ങളുന്നയിക്കുന്ന കൂട്ടത്തിലാണ്‌, കഥാകാരൻ എന്ന നിലയിലുള്ള തന്റെ മഹത്വം അദ്ദേഹം, യാതൊരു ചമ്മലുമില്ലാതെ ആവിഷ്‌ക്കരിക്കുന്നത്‌. മറ്റാരും അറിഞ്ഞുകണ്ടു പറയുന്നില്ലെങ്കിൽ പിന്നെ സ്വയം വീമ്പിളക്കുകയല്ലേ നിർവാഹമുള്ളൂ! തന്റെ കഥകൾ വിവിധഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ടെന്നും സർവ്വകലാശാലകളിൽ പഠിപ്പിക്കാൻ വെച്ചിട്ടുണ്ടെന്നും ഒക്കെ പറയുന്ന...

ആരോടു നന്ദി പറയേണ്ടൂ?

കക്ഷിരാഷ്‌ട്രീയത്തിന്റെയും ജാതിമതത്തിന്റെയും സേവപിടുത്തത്തിന്റെയും പേരിൽ സ്ഥാനലബ്‌ധികള നടക്കുന്ന കാലമാണിത്‌. അവയ്‌ക്കൊന്നും പോകാത്തവർ എന്നും പുറമ്പോക്കിൽ നില്‌ക്കുകയേ പതിവുളളൂ. ഒടുവിൽ തെമ്മാടിക്കുഴിയിലും കിടക്കും! ഇതിനൊന്നും പോകാതെ, അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന എനിക്കു ചെറിയ രണ്ടു സ്ഥാനങ്ങൾ ലഭിച്ചു. കടുംപിടുത്തമുളള രണ്ടു പദവികളുമാണത്‌. എന്റെ പേര്‌ നിർദ്ദേശിച്ചവർ ആരെന്നറിയാനുളള ആഗ്രഹമുണ്ട്‌. എം.ജി.സർവ്വകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, കേരള സാഹിത്യഅക്കാദമി അംഗം എന്നിവയാണ്‌ കിട്ടിയ പദവികൾ. ആ...

ഒപ്പിടീൽ സംഘം

നാട്ടിലെന്തു സംഭവിച്ചാലും അതിനനുകൂലമായും പ്രതികൂലമായും പ്രസ്‌താവനകളിറക്കി, പാർശ്വവർത്തികളെക്കൊണ്ട്‌ ഒപ്പിടീച്ച്‌ പത്രത്തിൽ കൊടുക്കുന്ന ഏർപ്പാട്‌ ഇവിടെ തകൃതിയായി നടക്കുന്നുണ്ട്‌. അമ്മെ തല്ലിയാലും രണ്ടുപക്ഷമാണിവിടെ. അമ്മയെ തല്ലിയത്‌ ശരിയായില്ലെന്ന്‌ ഇടതുകാർ പറഞ്ഞാൽ, ആ തളളയ്‌ക്ക്‌ രണ്ടു കിട്ടേണ്ടതുതന്നെയാണെന്നു വലതുകാർ പറയും. ഇടതിന്റെ ഒപ്പിടീൽ സംഘത്തിൽനിന്ന്‌ എം.എൻ.വിജയനും, ഇക്‌ബാൽ ഡോക്‌ടറും, നാലാംലോകം പരമേശ്വരനും ഔട്ടായി. പകരം അഴീക്കോട്‌ മാഷിനെ കിട്ടിയിട്ടുണ്ട്‌. സംഘമൂപ്പൻ വി.ആർ.കൃഷ്‌ണയ്യർ തന്...

ചൊരണ്ടിവായന

ഒന്നെടുത്താൽ ഒന്നു ഫ്രീ-അതാണ്‌ ഇന്നത്തെ കച്ചവടതന്ത്രം! മുണ്ടെടുത്താൽ രണ്ടാംമുണ്ട്‌ ഫ്രീ. ഷൂസെടുത്താൽ സോക്‌സ്‌ സൗജന്യം. തളേള എടുത്താൽ പിളേള കിട്ടുന്ന കാലത്തിലേക്കാണ്‌ നീക്കം. വില്‌പനക്കാർക്കും വാങ്ങുന്നവർക്കും സന്തോഷമേയുളളു ഈ കച്ചകപടത്തിൽ. മറ്റു രംഗങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നതു കണ്ടിട്ട്‌, നമ്മുടെ പത്രസ്ഥാപനങ്ങൾക്കും ഇരിക്കപ്പൊറുതിയില്ല. തംബോലകളിയിലും സമ്മാനമഴയിലുമായിരുന്നു തുടക്കം. അതു കേറിക്കൊണ്ടു! ഉടനെ സോപ്പും ഷാമ്പുവും കൊടുത്തു തുടങ്ങി. അർത്ഥവത്തായ സമ്മാനംതന്നെ. ചില സ്‌ത്രീ പ്രസിദ്ധീകരണ...

സാഹിത്യവും മസാലപ്പൊടിയും

മാധ്യമലോകത്തെ മത്സരലോകം എന്നു വിളിക്കുന്നതാവും ശരി. ദൃശ്യമാധ്യമവും ശ്രാവ്യമാധ്യമവും ഒട്ടും പിന്നിലല്ല. സീരിയലുകളും പാട്ടും കൂത്തും കോമാളിക്കളിയുമെല്ലാം ഒരേസമയത്തു തന്നെ നടത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുക്കാനാണ്‌ ഓരോ ചാനലുകാരുടെയും ശ്രമം. തങ്ങളുടെ പ്രേക്ഷകരെ മറ്റൊരു ചാനലിലേക്കു വിടാതിരിക്കാനുള്ള കച്ചവടതന്ത്രമാണിത്‌. സൂപ്പർ, മെഗാ, ഗ്ലോബൽ എന്നൊക്കെയുള്ള ഓമനപ്പേരുകളിലാണ്‌ ഇതൊക്കെ അറിയപ്പെടുന്നത്‌. പരസ്യങ്ങൾപോലും ഒരേസമയത്താണ്‌ കൊടുക്കുന്നത്‌. പ്രേക്ഷകർ റിമോട്ടേൽ ഞെക്കിഞ്ഞെക്കി അവശരാകുന്നു. ജഡ്‌ജസ...

സാഹിത്യത്തിലെ സെക്‌സോളജിസ്‌റ്റ്‌

സാഹിത്യകൃതികളിലെ ഏറ്റവും പ്രാകൃതമായ ലൈംഗികചിത്രീകരണങ്ങൾ വായിച്ചാസ്വദിക്കാനാഗ്രഹിക്കുന്നവർക്കുവേണ്ടിയുളള സ്ഥിരം പംക്തിയാണ്‌ എം.കൃഷ്‌ണൻനായരുടെ ‘സാഹിത്യവാരഫലം’. കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി തുടർച്ചയായി തെറിക്കഥകൾ ഉദ്ധരിച്ചു ചേർക്കുന്നതിൽ അഭിമാനിക്കുന്നുമുണ്ട്‌ അദ്ദേഹം. തന്റെ ട്രേഡ്‌ സീക്രട്ടാണുപോലും അത്‌! ലിറ്റററി ജേർണലിസം എന്ന ഓമനപ്പേരിലാണ്‌, വൃത്തികെട്ട വിഭവങ്ങൾ വിതരണം ചെയ്യുന്നത്‌. തെറി എഴുതാനായി ഏതുവിധേനയെങ്കിലും ഒരു സന്ദർഭമുണ്ടാക്കും. മേലുദ്യോഗസ്ഥന്മാരെയോ സഹപ്രവർത്തകരെയോ അയൽക്കാരെയോ അതിൽ ക...

തീർച്ചയായും വായിക്കുക