റ്റോംസ് കോനുമഠം
ഉത്സവാനന്തരം
എല്ലാ വർഷത്തേക്കാളും അതിഗംഭീരമായിത്തന്നെ ഈ വർഷവും ഉത്സവം ഗംഭീരമാക്കണമെന്ന് ഉത്സവകമ്മിറ്റിക്കാർ കൂടിയിരുന്നാലോചിച്ചു. അതിനായവർ രശീതു കുറ്റികളും നോട്ടീസും പരസ്യം പിടിച്ച് അച്ചടിപ്പിച്ചു. പിരിവു തുടങ്ങിയപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നതിനാൽ ആഘോഷക്കമ്മിറ്റിയംഗങ്ങൾക്ക് പതിവിലും ഉത്സാഹത്തോടെ തുടർന്നുളള ഈ ദിവസങ്ങളിലും ഭംഗിയായി പിരിവു നടത്തുവാൻ കഴിഞ്ഞു. ഒന്നാം ദിവസം ഗാനമേള, രണ്ടാം ദിവസം മിമിക്രി, മൂന്നാം ദിവസം ബാലെ, ഏറ്റവുമൊടുവിലത്തെ ദിവസം ഗംഭീര നാടകം. എല്ലാറ്റിനുമവസാനം കണക്കുകൾ നോക്കിയപ്പോൾ പി...