ടോം ജോസ് അങ്കമാലി
നാം കണക്കു ബോദ്ധ്യപ്പെടുത്താന്‍ ചുമതലപ്പെട്ടവര്‍
ഓരോ മനുഷ്യനും സ്വന്തമായ അസ്തിത്വം ഉണ്ടായിരിക്കണം. തന്റെ കഴിവുകളെ പ്രയോജനകരമായി ഉപയോഗപ്പെടുത്തുന്നതു വഴിയാണ് ഒരുവന് തനതായ അസ്തിത്വം ലഭിക്കുക. അസ്തിത്വത്തിന് ആഴം വേണമെങ്കില്‍ പഞ്ചതല മേഖലകളിലും (ശാരീരികം, മാനസികം, ആത്മീയം, സാമൂഹ്യം, സാമ്പത്തികം)സ്വന്തം സ്വത്വത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കണം. ഇത് സാധിക്കുന്നതിന് അത്യാവശ്യമായി വേണ്ട കാര്യം ‘അക്കൗണ്ടബിലിറ്റി‘യാണ്. ധനത്തത്വശാസ്ത്ര മേഖലയിലാണ് സാധാരണയായി ഈ വാക്ക് വ്യാപകമായി ഉപയോഗിക്കാറുള്ളത്. ’കണക്ക് ബോദ്ധ്യപ്പെടുത്തല്‍‘ എന്നാണു ഇതിന്റെ അര്‍ഥ...