ടി.എൻ.ജയചന്ദ്രൻ
വി.രാജകൃഷ്‌ണൻ രചിച്ച ആളൊഴിഞ്ഞ അരങ്ങ്
പ്രശസ്‌ത മലയാള നിരൂപകനായ ഡോ.വി.രാജകൃഷ്‌ണൻ ദുരന്താവബോധത്തെ മുൻനിർത്തി എഴുതിയ നിരൂപണഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പ്. കവിതയിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ദുരന്താവബോധത്തെ കണ്ടെത്താനുളള ശ്രമം-ഇതുപോലൊരു പഠനം-മലയാളത്തിലോ മറ്റിന്ത്യൻ ഭാഷകളിലോ മാത്രമല്ല, പാശ്ചാത്യവിമർശനത്തിൽത്തന്നെ ഇതുവരെ നടന്നിട്ടില്ല എന്നാണ് രാജകൃഷ്‌ണന്റെ അവകാശവാദം. ഇടപ്പളളി രാഘവൻപിളള, ചങ്ങമ്പുഴ, പി., അക്കിത്തം, വൈലോപ്പിളളി, ഒ.എൻ.വി., കക്കാട് എന്നിവരുടെ കവിതകളെ ആധാരമാക്കിയുളള ഈ പഠനം, മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാലഘട്ടത്തി...