Home Authors Posts by ടി.കെ. ഉണ്ണി

ടി.കെ. ഉണ്ണി

3 POSTS 0 COMMENTS

മുട്ടുശാന്തി

  കൊട്ടംചുക്കാദിക്ക്‌ വാതം.! കുറുന്തോട്ടിക്ക്‌ ചാഞ്ചാട്ടം.! സർക്കാറിന്നത്‌ പൂന്തോട്ടം.! കേസരിപ്പരിപ്പിന്‍റെ കൊണ്ടാട്ടം.! പൊട്ടും പൊടിയും പൂമ്പൊടിയും മേമ്പൊടിയായൊരു പട്ടയവും തട്ടുകടക്കൊരു മുട്ടുശാന്തി മട്ടുമാറുമ്പോഴതൊട്ടുമില്ല.!! കട്ടും കവർന്നും കളിപറഞ്ഞും കൈയിലകപ്പെട്ട പാപഭോഗം കാലംകൊരുക്കുന്ന പൊൻകെണിയിൽ കേഴുന്നതെന്താവാം, കാരുണ്യമോ.! കാമം കേമമെന്നുള്ള കഴുതജന്മം പേറുന്ന ഭാണ്ഡങ്ങൾ സ്വന്തമല്ലേ.! ഭൂതാവേശിതകോമരങ്ങളെപ്പോലേ കല്പിക്കയല്ലേ ഭ്രാന്ത്‌, വിധിപോലെ.! കടലിലെ മ...

നീതി

നീതി അതെന്റെ പേര്അച്ഛനമ്മമാര്‍ എനിക്കിട്ട ഓമനപ്പേര്ഞാന്‍ കുരുടിയാണെന്ന്എല്ലാരും പറയുന്നു.പക്ഷെ, എനിക്ക് കാണാമെന്നത്അവര്‍ക്കറിയില്ലല്ലോകുരുടിക്കണ്ണുള്ള എന്റെ മുഖഭംഗിഅസൂയാവഹമാണത്രേ.അത് നഷ്ടപ്പെടാതിരിക്കാനാണത്രേകറുത്ത കണ്ണടകളില്ലാത്ത കാലത്ത്കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടിഎന്നെ സുന്ദരിയാക്കിയത്. കുട്ടിക്കാലത്ത് എല്ലാ മക്കളെയും പോലെമണ്ണുവാരി കളിക്കാന്‍ അനുവദിക്കാതെഅവരെന്റെ കയ്യിലൊരു തുലാസ് തന്നുഅന്ന് തുടങ്ങിയതാണെന്റെ സങ്കടം !കണ്ണുകളും കൈകളും തടവിലായപ്പോള്‍വിശപ്പും ദാഹവും ഒത്തിരി വര്‍ദ്ധിച്ചുഅച്...

പ്രയാണം…!

നമ്മുടെ സമീപകാല ചെയ്‌തികൾ അസാധാരണം...! അവ മുൻകാല ചെയ്‌തികളുടെ കടകവിരുദ്ധം...! നാം വലിയ വലിയ വീടുകളുണ്ടാക്കുന്നു...! നമ്മുടെ കുടുംബം ചെറുതായി ചെറുതായിത്തീരുന്നു...! നാം കൂടുതൽ കൂടുതൽ സാദ്ധ്യതകളുണ്ടാക്കുന്നു...! അവക്കായി നമ്മുടെ സമയം കുറഞ്ഞു കുറഞ്ഞുവരുന്നു...! നാം കൂടുതൽ കൂടുതൽ അറിവുകൾ നേടുന്നു...! അറിവിന്റെ പ്രായോഗികത നമ്മിൽ കുറഞ്ഞു കുറഞ്ഞു വരുന്നു...! നാം പലതിലും കൂടുതൽ പ്രാഗത്ഭ്യം നേടുന്നു...! തന്നിമിത്തം നാം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു...! നാം കൂടുതൽ ഔഷധങ്ങളും ചികിത്സകളും ഉപയോഗിക്കുന്നു......

തീർച്ചയായും വായിക്കുക