ടി.കെ.ശങ്കരനാരായണൻ
വേര്
എല്ലാ എഴുത്തുകാരും ജനിച്ചുവളര്‍ന്ന ഗ്രാമത്തെക്കുറിച്ച് പറയുന്നു. ഗ്രാമജീവിതമാണ് എന്നെ എഴുത്തുകാരനാക്കിയതെന്ന് വികാരം കൊള്ളുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് സിറ്റിയിലാണ്. ഗ്രാമത്തെക്കുറിച്ച് എനിക്കു പുസ്തകത്തില്‍ വായിച്ച അറിവേയുള്ളൂ. ഞാനും അറിയപ്പെടുന്ന എഴുത്തുകാരന്‍ തന്നെ. അപ്പോള്‍ ഞാന്‍ ആരോടാണ് കടപ്പെട്ടിരിക്കുന്നത്.? നഗരത്തോടോ? അതോ നഗരം തന്നെയാണോ എന്റെ ഗ്രാമം? Generated from archived content: story1_nov201_13.html Author: tk_sankaranarayanan
ജനകീയം
ജ്യോതിഷവിദ്യാലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം . 'വിജയകരമായ ഒരു നാഴികക്കല്ല് നാം പിന്നിട്ടിരിക്കുന്നു' ഗുരുനാഥന്‍ പ്രസ്താവിച്ചു. 'ജ്യോതിഷത്തെ ഇത്രയും ജനകീയവത്കരിച്ചതില്‍ വിദ്യാലയത്തിനുള്ള പങ്ക് സ്തുത്യര്‍ഹമാണ്' പ്രസംഗം കേട്ടിരുന്ന ഒരു പൂര്‍വിദ്യാര്‍ഥി അപ്പോള്‍ മനസില്‍ ചിരിച്ചു..' എന്നിട്ടും എന്തേ ഒരു നല്ല ജ്യോത്സ്യന്‍ പോലും ഉണ്ടാകുന്നില്ല..' Generated from archived content: story1_sep6_13.html Author: tk_sankaranarayanan
പിശ്ശാങ്കത്തി
നാലഞ്ചെണ്ണം തിരിച്ചും മറിച്ചും നോക്കി. ഒടുക്കം ഏറ്റവും മൂര്‍ച്ചയുള്ളത് തെരഞ്ഞെടുത്തപ്പോള്‍ ഭയാശങ്കയില്‍ അമ്മ ചോദിച്ചു.. 'നിനക്കെന്തിനാ ഇത്?' ' മനസൊന്ന് കീറി നോക്കാനും അകത്ത് നിലവിളിച്ചു കരയുന്നത് ആരെന്നറിയാനും'. Generated from archived content: story3_july2_13.html Author: tk_sankaranarayanan
ഊത്തപ്പം
ശമയൽ കാര്യങ്ങളിൽ കേമിയായിരുന്നു തൈലാംബാൾ. അങ്ങനെയിരിക്കെ അയൽവീട്ടിലെ ശാരദമേനോനിൽ നിന്ന് മാർദ്ദവമുളള ഊത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് അവർ പഠിച്ചു.. ഊത്തപ്പത്തിന്റെ ഒരു തുണ്ടം വായിലിട്ടു നോക്കിയ കൃഷ്‌ണയ്യർ ക്ഷുഭിതനായി. “ദിസ് ഈസ് നെയ്‌തർ ദോശയ് നോർ ഇഡ്‌ഡലി.” Generated from archived content: story5_nov2_06.html Author: tk_sankaranarayanan
ആവശ്യം
“ഇത്രയും കാലമില്ലാതെ ഇപ്പോൾ ഇങ്ങനെ കെട്ടിപ്പിടിക്കാൻ കാരണം?” അയാൾ ഒന്നും മിണ്ടിയില്ല. “സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. അല്ലേ?” മനസ്സിൽ പറഞ്ഞുഃ തണുപ്പ്... കൊല്ലുന്ന തണുപ്പ്. സൂര്യൻ ഉദിച്ച് വെയിൽ പരന്നു കഴിഞ്ഞാൽ നിനക്കു നിന്റെ വഴി. Generated from archived content: story5_july5_06.html Author: tk_sankaranarayanan
മഴ
പെട്ടെന്നാണ് മഴ പൊട്ടിയത്. വേനലിനെ പിടിച്ചു താഴെയിടുംപോലെ ഒരു മഴ. മഴയുടെ ആക്കം കണ്ട് തൈലാംബാൾ പറഞ്ഞുഃ “മഴക്കാലം വന്താച്ച് തോന്നറത്...” ടി.വിയിൽ കാലാവസ്ഥാ നിരീക്ഷണം ശ്രദ്ധിക്കുകയായിരുന്ന കൃഷ്‌ണയ്യർ വലിയ വായിൽ കോട്ടുവായിട്ടു. “മഴക്കാലമല്ലടീ അശടേ....ന്യൂനമർദ്ധനം.... ന്യൂനമർദ്ധനം...” Generated from archived content: story4_sept23_05.html Author: tk_sankaranarayanan
ദാമ്പത്യം
നിനക്കു പ്രതിസന്ധി വന്നപ്പോൾ ഞാൻ കൂടെ നിന്നു. എന്റെ പ്രതിസന്ധികളിൽ നീയെന്നെ കൈയൊഴിഞ്ഞു. നിനക്ക് പരീക്ഷണഘട്ടങ്ങൾ വന്നപ്പോൾ ഞാൻ അനുകമ്പ കാണിച്ചു. എന്റെ പരീക്ഷകളെ നീ ആഘോഷങ്ങളാക്കി. ഇനി വയ്യ. നാടകം അവസാനിപ്പിക്കാം. അത്രയും നേരം മൗനിയായിരുന്ന ഭാര്യ അപ്പോൾ ചോദിച്ചുഃ ഈ 87-ാം വയസ്സിലോ? Generated from archived content: story1_mar29_06.html Author: tk_sankaranarayanan