ടി.കെ.ഗംഗാധരൻ
വെടിയുണ്ടകളുടെ സീൽക്കാരം
ഔറംഗാബാദിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു. ഭരതന്റെ മിലിട്ടറി ട്രെയിനിംഗ് ക്യാമ്പ്. ചുറ്റും വരണ്ട പാറക്കുന്നുകൾ കാവൽ നിൽക്കുന്ന തീക്ഷണമായ വെയിൽച്ചൂടിന്റെ നാട്ടിൽ. നാഗത്തകിടിന്റെ മേൽക്കൂരയ്‌ക്കുളളിൽ മുളയുന്ന ഒരേ തൂവൽപക്ഷികൾ ഹിന്ദുസ്ഥാനി മൊഴിയേ സംസാരിക്കാവൂ എന്നായിരുന്നു നിയമം. ചണക്കയർ വരിഞ്ഞ കട്ടിലിൽ വിരിക്കാൻ കാർമുകിലിന്റെ നിറമുളള കമ്പിളി. കല്ലിലും മുളളിലും ഭയലേശമില്ലാതെ നടക്കാൻ ഇരുമ്പുലാടം തറച്ച ബൂട്ട്‌സ്. വിശപ്പിന് പഴക്കച്ചൂരുളള ആട്ടപ്പൊടിയുടെ ചപ്പാത്തിയും പച്ചരിച്ചോറും പാട്ടനെയ് താളിച...
കോർട്ട് മാർഷൽ കാത്ത് ഒരു പ്രണയം
ഹിമമഴയുടെ കുളിരിൽ നീന്തിക്കളിക്കാനെത്തുന്ന ഉല്ലാസപ്പറവകളുടെ പൊട്ടിച്ചിരികൾ മുഴങ്ങുന്ന സിംല നഗരത്തിൽ നിന്നും വളരെയകലെ, വിദൂരമായൊരു താഴ്‌വരയിൽ മരം വെട്ടുകാരുടേയും ചെമ്മരിയാടിനെ വളർത്തുന്നവരുടേയും ഗ്രാമത്തിലാണ് ശ്യാംസുന്ദർ ജനിച്ചു വളർന്നത്. പലകപ്പാളികൾ കൊണ്ട് മേഞ്ഞ ഉയരമധികമില്ലാത്ത ഗ്രാമഭവനത്തിലെ എളിയ സൗകര്യങ്ങൾക്കിടയിൽ, മുൻഷിമാർ സമയത്തിനും കാലത്തിനും വരാത്ത സർക്കാർ സ്‌കൂളിൽ പത്താംതരം വരെ വലിച്ചെത്തിച്ച പയ്യൻ. ക്രൂരനായ ജമീന്ദാറിൽ നിന്നും പാട്ടത്തിന് വളർത്താനെടുത്ത ഒരു പറ്റം ചെമ്മരിയാടുകൾ മാത്...
ഒറ്റച്ചിലമ്പ്
നല്ലമ്മക്കാവിലെ കോമരങ്ങളുടെ അലർച്ചയും അരമണിച്ചിറ്റിന്റെ പൊട്ടിച്ചിരിയും ഭേദിച്ചു വന്ന ലച്ച്‌മി അന്തപ്പന്റെ തട്ടുകടയോട് ചേർന്ന് കുന്തിച്ചിരുന്നിട്ട് പരവേശത്തോടെ ചോദിച്ചു ഃ “പെരിച്ചാഴിയെ കൊന്ന് ശുട്ട് ശാപ്പിട്ടാ ഏതാവത് നോയ് വന്തിടുമാ അന്തപ്പച്ചേട്ട?” പെരുച്ചാഴിയും തവളയുമാണ് അവളുടെ ഇഷ്ടാഹാരം. കടുപ്പിച്ച് മുളക് പുരട്ടി തീയ്യിൽ ചുട്ടെടുത്ത പെരുച്ചാഴിയെ തിന്നാൽ മതിവരാത്ത തമിഴ്‌പെണ്ണ്! അമ്പലക്കുളക്കരയിലെ കൂറ്റൻ ആൽത്തറയിലാണ് ലച്ച്‌മിയുടെ വാസം. കടലാസും കുപ്പിയും പെറുക്കിയാണ് പെഴപ്പ്. ഉട...
ശെഹ്‌ണായി സംഗീതത്തിന്റെ രാവ്
എന്നും വെളുപ്പിന് നാല് മണിക്ക് കുക്ക് ഹൗസ് കമാണ്ടർ ചായച്ചെമ്പിന്റെ പളളയിൽ ആഞ്ഞുമുട്ടി വിളിക്കുന്നതിനെ സുബഹ് വാങ്ക് എന്നാണ് മലയാളിസൈനികർ പറയാറുളളത്. മൂട്ടമണമുളള ചണക്കട്ടിലിൽ കമ്പിളിച്ചൂടേറ്റ് ചുരുണ്ടു കിടക്കുന്ന പട്ടാളക്കാരെ ഉണർത്താൻ കുശിനിപ്പുരയിൽ നിന്നുളള കലമ്പൽ. ഉണർന്നാലുടനെ ആവി പറക്കുന്ന അരമഗ്ഗ് ചായ നുണഞ്ഞ് തിടുക്കത്തിലൊരു ഷേവ്. ടൂത്ത് ബ്രഷും വായിൽത്തിരുകി തോർത്തും സോപ്പുപെട്ടിയുമായി ലാട്രിന്റെ വാതിൽമുഖത്തും കുളിമുറികളുടെ മുന്നിലും ഊഴം കാത്ത് തപസ്സ്. സൈനികബാരക്കിലെ യാമങ...
ഒരു യുദ്ധത്തിന്റെ അവസാനം
നൂറുകണക്കിന് ചെറുതും വലുതും വ്യത്യസ്‌തവുമായ ഉപകരണങ്ങൾകൊണ്ട് സൂക്ഷ്‌മതയോടെ നിർമ്മിച്ച ഒരു കൂറ്റൻ യന്ത്രത്തെപ്പോലെയാണ് സൈന്യം എന്ന് പറയാറുണ്ട്. ഒരു നെട്ടോ, ബോൾട്ടോ, അയഞ്ഞാൽ യന്ത്രം അപസ്വരമുണ്ടാക്കും. അപസ്വരം പോരാട്ട വീര്യം കെടുത്തും. യുദ്ധവിജയം അകന്നുപോകും. സൈന്യയന്ത്രത്തെ കുറ്റമറ്റതാക്കാനാണ് അച്ചടക്കത്തിന്റെ വാളും ചുഴറ്റി യുദ്ധദേവൻ റോന്തു ചുറ്റുന്നത്. ഓരോ യന്ത്രഭാഗത്തോടും അലേർട്ട് അലേർട്ട് എന്ന് മുരളുന്നത്! നിയമം അലേർട്ടായതുകൊണ്ടാണ് ബറ്റാലിനുകളിലെ ടാങ്കുകളും, പീരങ്കികളും റോക്കറ...