Home Authors Posts by ത്യാഗരാജൻ ചാളക്കടവ്‌

ത്യാഗരാജൻ ചാളക്കടവ്‌

0 POSTS 0 COMMENTS
ത്യാഗരാജൻ ചാളക്കടവ്‌, പി.ഒ.മടിക്കൈ, വഴി നീലേശ്വരം, കാസർഗോഡ്‌ - 671 314.

വാക്ക്‌

ചരിത്രത്തിലെവിടെയും രേഖപ്പെടുത്താതെ പാഴായിപ്പോവുന്ന വാക്കുകൾ.... ചുണ്ടുകളുടെ താങ്ങു നഷ്‌ടപ്പെട്ട്‌ ഗതി കിട്ടാതലഞ്ഞ്‌ കടലിലോ ആകാശത്തിലോ അഭയം പ്രാപിക്കുന്നവ, സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്നറിയാതെ, വേച്ചുവേച്ചു നീങ്ങുന്നവ, പോലീസ്‌ സ്‌റ്റേഷനിലും കോടതിക്കൂട്ടിലും പച്ചക്കറിച്ചന്തയിൽ പോലും ആട്ടിയോടിക്കപ്പെടുന്നവ, ഭാവിയിലേക്കൊന്നും കരുതിവെയ്‌ക്കാതെ- കുഞ്ഞുങ്ങൾക്കുപോലും പരിഹാസ്യമാവുന്നവ, കാതുകളിലേക്ക്‌ ഇറക്കിക്കിടത്തുമ്പോഴേക്കും പിടഞ്ഞുമരിക്കാൻ വിധിക്കപ്പെടുന്നവ, വാക്കുകളിൽ നിന്നും മൗനങ്ങള...

മൗനം

ഓരോ മരണവും എന്നിൽ നിന്ന്‌ ഓരോ വാക്ക്‌ കടമെടുക്കുന്നു; തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ, പ്രിയപ്പെട്ടവർ ഏറ്റവും കനപ്പെട്ടതും, ഏറ്റവും അകലത്തുള്ളവർ ലോലവുമായ വാക്കുകൾ... ഒടുക്കം, എന്റെ ഊഴമാകുമ്പോഴേക്കും ഇനിയൊന്നും കൊടുക്കാനില്ലാതെ ഞാൻ മൗനിയായിത്തീർന്നേക്കും. Generated from archived content: poem1_aug17_07.html Author: thyagarajan_chalakkadavu

ആന്റി-ഗണിതം

ഒന്നും ഒന്നും രണ്ടാവുന്നതും ഒന്നിൽനിന്നൊന്നു പോയാൽ വട്ടപ്പൂജ്യമാവുന്നതും ഒന്നിൽനിന്നും തുടങ്ങുന്ന യാത്രകൾ നിർത്താതെ തുടരുന്നതും സമച്ചിഹ്നത്തിന്‌ അപ്പുറമിപ്പുറം തുല്യമായവ(?) പരസ്‌പരം തലയറുത്തു വീഴുന്നതും ഗണിതം പിഴച്ചാൽ സർവ്വം പിഴക്കുന്നതും ഒരു പിര്യേഡുമുഴുവൻ നടുപ്പുറത്തുവീണ അടിയുടെ പാടുകൾ ആയുസ്സു നിറയുന്നതും തകർന്ന കഷണങ്ങൾ ഒന്നിച്ചുവെച്ചാൽ ജനാലച്ചില്ലാവാത്തതുപോലെ അറിയുന്നു, ഞാൻ. ഹാ...ങ്‌.... ഛി ! Generated from archived content: poem1_apr21.html Author: thyag...

തീർച്ചയായും വായിക്കുക