Home Authors Posts by ത്യാഗരാജൻ ചാളക്കടവ്‌

ത്യാഗരാജൻ ചാളക്കടവ്‌

0 POSTS 0 COMMENTS

‘വിഷ’മാവസ്ഥകൾ

സിനിമയിൽ നിന്നും ക്രിക്കറ്റിൽനിന്നും ഇറങ്ങിവന്ന്‌ നമ്മുടെ മഹാതാരങ്ങൾ, ഇത്രയും കാലം നമ്മെ കുടിപ്പിച്ചത്‌ വിഷമായിരുന്നുവെന്ന്‌ പുതിയ കണ്ടെത്തൽ! ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽപോലും നിറഞ്ഞുതുളുമ്പി ആധിപത്യം പൂർത്തിയാക്കിക്കഴിഞ്ഞ സാഹചര്യത്തിൽ, ഇപ്പോൾ അകപ്പെട്ടിരിക്കുന്ന ‘വിഷ’മാവസ്ഥയിൽ നിന്നും പുറത്തുവരാൻ കൊക്കക്കോളയ്‌ക്കും പെപ്‌സിക്കും ആരും ബുദ്ധി ഉപദേശിച്ചു കൊടുക്കേണ്ട. നേരെചൊവ്വേ പറഞ്ഞാൽ, ഇപ്പോഴത്തെ ഈ വിഷം കണ്ടെത്തലും നിരോധനവുമൊക്കെ എത്രകാലം നിലനില്‌ക്കും എന്നത്‌ സംശയമാണ്‌. ബ്രിട്ടനിലെ എക്‌സീറ്റർ ...

ലളിതം ജയം

ഇന്ത്യ, ഉണ്ടായ കാലംമുതലേ ആൾദൈവങ്ങളുടെ നാടാണ്‌. ആത്മീയത എങ്ങനെ വേവിച്ചാലും വേവുന്ന ഈ നാട്ടിൽ മനുഷ്യദൈവങ്ങൾ ഉദിച്ചുയർന്നില്ലെങ്കിലേ അത്ഭുതമുളളു. കല്ലിലും മണ്ണിലും ലോഹത്തിലുമൊക്കെ നിർമ്മിച്ചുവെച്ചിരിക്കുന്ന ദൈവങ്ങൾ ‘മുണ്ടാട്ടം മുട്ടി’ നില്‌ക്കുന്ന അവസ്ഥയെ മുതലെടുത്ത്‌, അല്‌പസ്വല്‌പം ചെപ്പടിവിദ്യകളൊക്കെ കാണിച്ചുകൊണ്ടാണ്‌ ഈ വിദ്വാന്മാർ ‘വിഡ്‌ഢിക്കൂഷ്‌മാണ്ഡങ്ങളെ’ ചാക്കിലാക്കുന്നത്‌. അനന്തരം പത്തുകിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നുമെന്ന മട്ടിൽ, ഇവർ കോടികളുടെ ആസ്‌തിയിലേക്കുയരുന്നത്‌ നമ്മൾ...

കേട്ടപാതി കേൾക്കാത്ത പാതി

പഴയ ആ ഞണ്ടുകഥ അത്ര പെട്ടെന്നു മറക്കാൻ നമുക്കാവില്ല. മൂടിയില്ലാത്തൊരു കൊട്ടയിൽ ജീവനുളള ഞണ്ടുകളെ ശേഖരിച്ചു വെച്ചിരിക്കുന്നതുകണ്ട്‌ അത്ഭുതപ്പെട്ടു നിന്ന ഒരാളോട്‌ ഒരു ബുദ്ധിമാൻ പറഞ്ഞ ഉത്തരം മറ്റാരു മറന്നാലും മലയാളി മറക്കില്ല. ‘അതു കേരളത്തിൽനിന്നുളള ഞണ്ടുകളാണ്‌. ഒന്നിനെപ്പോലും രക്ഷപ്പെടാൻ മറ്റുളളവ അനുവദിക്കില്ല. ഏതെങ്കിലും ഒരുത്തൻ എങ്ങനെയെങ്കിലും പിടിച്ചുകയറി കൊട്ടയുടെ വക്കുവരെയെത്തിയാൽ മറ്റുളളവർ ചേർന്ന്‌ അതിനെ കൊട്ടയിലേക്കുതന്നെയിറക്കും.’ ഇതാണ്‌ മലയാളി പഠിച്ച സഹകരണപാഠം. ഈയടുത്തകാലത്ത്‌ സർവ്വ മേഖല...

തീർച്ചയായും വായിക്കുക