തുളസി മേനോൻ
ഒരു സൈബർ പ്രണയം
ബസ്സ് സ്‌റ്റോപ്പിൽ എത്തിയപ്പോഴാണ് രശ്‌മി വിളിച്ചത്, അവൾ വരാൻ ലേറ്റ് ആകും. അതുകൊണ്ട് ഒരു അര മണിക്കൂർ കൂടി വെയ്‌റ്റ് ചെയ്യാൻ പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്‌തു. അല്ലെങ്കിലും അവളെ വിശ്വസിച്ച എന്നെ വേണ്ടേ പറയാൻ. ഒരു സീരിയസ് മാറ്റർ ഡിസ്‌ക്കസ് ചെയ്യണം, അതുകൊണ്ട് നീ ഐസ് ആന്റ് ജൂസിലേക്കു വാ എന്നു പറഞ്ഞപ്പോൾ വന്നുപോയതാ. ഇനി അര മണിക്കൂർ, എന്തായാലും ഒന്നു മെയിൽ ചെക്ക് ചെയ്‌തേക്കാം എന്നു കരുതി ഞാൻ. അടുത്തുള്ള സൈബറിലേക്കു കയറി. സമയത്തെ കൊല്ലണമല്ലോ. എന്തായാലും മെയിൽ ഒന്നുമില്ല. അല്ലെങ്കിലും ...