തുളസി വേളമാനൂർ
*ഒരു സ്വകാര്യ സ്വപ്‌നം
വാടിക്കരിഞ്ഞ തുളസിയെ പിന്നെയും വേനൽ മഴവന്ന് പുല്‌കി! ആശ സൗഹൃദ നാമ്പിട്ട- ആശമ മുറ്റത്ത് അന്തിനേരത്തൊരുഘോഷം! കലിതുളളിയെങ്കിലും സുനിതയ്‌ക്ക് ചിരിവന്നു കലയുടെ ചങ്ങാതിയായി! ഓട്ട് വിളക്കിലെ കൈത്തിരി നാളം പോൽ ജ്വാലയും ഉജ്ജ്വലും നിന്നു! കാർമുകിലാനകൾ ഗർജ്ജിച്ച നേരത്ത് ഗാന്ധിയനാകെ തളർന്നു! മണ്ണാങ്കട്ടയും കരിയിലയും കൂടി കണ്ണുനീർ തൂകിയിരുന്നു! (*ഭൂമിക്കാരനിൽ വന്ന ജേപ്പിയുടെ ‘സ്വകാര്യം’ എന്ന കവിതയ്‌ക്കുളള പ്രതികരണം) Generated from archived content: poem7_july_05.htm...
മാവേലി വരുമ്പോൾ
മാവേലി നാട് കാണാൻ വരുമ്പോൾ മാനുഷരെല്ലാരും ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല കള്ളന്മാർക്കാരോഗ്യം- തീരെറയില്ല! ഒരുവനും കാലുറയ്‌ക്കില്ല മണ്ണിൽ പനിവന്നു പാടേ കിടപ്പിലാക്കി! പത്രത്തിൽ കൂടുന്നു മരണസംഖ്യ! സത്യത്തിൽ എത്രയെന്നാരറിയും? ശാസ്ര്തം കുതിക്കുന്നു നാളിൽ നാളിൽ ശാസ്ര്തീയമായിപ്പോയ്- സംഹരിക്കാൻ! ശത്രുക്കളിവിടെ പരോക്ഷമമായി കൊന്നൊടുക്കുന്നു പലവിധത്തിൽ! കണ്ണിൽ തിമിരം പിടിച്ച മട്ടിൽ കൈകെട്ടി നിൽക്കുന്നു ശാസ്ര്തകാരൻ! Generated from archived content: poem5_oct16_07.html ...
ആർദ്ര നിമിഷങ്ങൾ
വാതിലിൽ വന്ന് കാതോർത്ത് നില്‌ക്കുന്നു ക്ഷണിക്കപ്പെടാത്തോരതിഥി! പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടിരിക്കുന്നു നിദ്രവരാത്തൊരുരോഗി! തൊടിയിൽ ചിലയ്‌ക്കുന്നു ചെമ്പോത്തുകൾ, ദൂരെ- ഉയരുന്നു സൂര്യഗായത്രി! ആഗതൻ വെളിയിൽ നിന്നക്ഷമനാകുന്നു ആർദ്രമായ് ഒഴുകുന്നു! അശരണക്കണ്ണുകൾ! Generated from archived content: poem2_mar1_10.html Author: thulasi_velamanoor