തുളസി
മടക്കയാത്ര
അമ്മ വിളിച്ചപ്പോളാണ് ഗായത്രി ചിന്തയിൽ നിന്നുണർന്നത് അമ്മയുടെ കയ്യിൽ ഒരു ചെറിയ കത്തി, വിത്തുകൾ, കയ്യും കാലും നിറയെ പറമ്പിലെ ചെളി നേര്യതും മുണ്ടും മുഷിഞ്ഞിരുന്നു അവൾക്ക് സങ്കടം തോന്നി. “നീ വന്നിട്ടു ഒത്തിരി നേരമായോ? ഞാൻ പറമ്പിലിത്തിരി വിത്തുകളിട്ടു. ഇനി മഴ വരികയല്ലെ. പെട്ടെന്നു കിളിർക്കും” അമ്മയുടെ ശബ്‌ദം വല്ലാതെ ക്ഷീണിച്ചിരുന്നു വൈകുന്നേരത്തെ വെയിലിൽ നെറ്റിയിൽ വീണ നരച്ചമുടികൾക്കു താഴെ വിയർപ്പു തിളങ്ങി. എങ്കിലും അമ്മ ചിരിച്ചു “നീ വന്നതു നന്നായി ഇന്ന് അച്യുതനില്ല, അവന് മകന്റെ ജോലിക്കാര്യവ...
കത്ത്
പ്രിയ സുഹൃത്തെ സുഖമാണോ? ഇവിടെ എനിയ്‌ക്കും സുഖം അവിടെ എന്റെ നാട്ടിലെന്തുണ്ട്? പറയാതെ തന്നെ എനിക്കറിയാം. ഒഴുകി മെലിഞ്ഞ ഒരു പുഴ ഹൃദയം പൊട്ടി മരിച്ചു കിടക്കുന്നു. പൊരിവെയിലിൽ ഒരിറ്റു നീരിനായി ആൽത്തറയിൽ ദൈവങ്ങൾ നിലവിളിക്കുന്നു. ചീറിപ്പായുന്ന ആധുനികത തെറ്റിയെറിഞ്ഞ ചെളിവെള്ളം പുരണ്ട് വഴിയോരത്ത് ഒരുകുഞ്ഞമ്പരന്നു നില്‌ക്കുന്നു. നീ പറയാതെ തന്നെ എനിയ്‌ക്കറിയാം പിന്നെയും ദീപമണഞ്ഞ തുളസിത്തറയ്‌ക്കപ്പുറം ചാരുകസേരയിലൊരച്ഛൻ കടലിനക്കരെയുള്ള മകനെയോർത്ത് നോവുന്ന നെഞ്ചു തിരുമ്മുന്നു. അണയാൻ തുടങ്ങുന്ന ചിമ്മിനി...