തോപ്പിൽ രാമചന്ദ്രൻപിളള
ഒ.വി.വിജയനെ ആദ്യം കണ്ടപ്പോൾ
1982, ഗ്രീഷ്‌മത്തിലെ ഒരുനാൾ. ചലച്ചിത്രനിർമ്മാതാവും ‘മലയാളനാട്’ വാരികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന എസ്.കെ.നായരും ഞാനുംകൂടി കൊല്ലത്തുനിന്ന് തകഴിയിലെ ശങ്കരമംഗലത്ത് എത്തിച്ചേർന്നു. പുതുതായി ആരംഭിക്കുന്ന ‘മലയാളനാട്’ രാഷ്‌ട്രീയവാരികയിലേക്ക് വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിളളയെക്കൊണ്ട് ഒരു നോവൽ എഴുതിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഉച്ചയൂണും വിശ്രമവും കഴിഞ്ഞ് തകഴിയോടൊപ്പം ഞാനും എസ്.കെ.നായരും ശങ്കരമംഗലത്തുനിന്ന് കൊല്ലത്ത് മടങ്ങിയെത്തി. ആശ്രാമത്തെ ഗവൺമെന്റ് അതിഥിമന്ദിരത്തിൽ അഷ്...