തോംസൺ ലോറൻസ്
ഹർത്താൽ
“ദേ, നിങ്ങളിത് കേൾക്കുന്നുണ്ടോ”. തിരിഞ്ഞു കിടന്നുകൊണ്ട് നേതാവിനോട് ഭാര്യ പറയുന്നു. ‘മക്കൾക്ക് രണ്ടിനും സ്‌കൂൾ ഫീസ് കൊടുക്കേണ്ടത് അടുത്ത തിങ്കളാഴ്‌ചയാണ്. പത്രക്കാരനും കയറിയിറങ്ങുന്നു. കടയിൽ ഇനി അക്കൗണ്ട് നടക്കില്ല’. നേതാവ് അസ്വസ്ഥനായി. കണ്ണുകൾ ഇറുക്കിയടച്ചു. പിന്നീട് നടന്ന പാർട്ടിയോഗത്തിൽ സ്വകാര്യസ്‌കൂളിലെ അമിത ഫീസിനെതിരെ, കടകളിലെ പൂഴ്‌ത്തിവെയ്‌പ്പിനെതിരെ നേതാവ് ആഞ്ഞടിച്ച്. ‘ധാർമിക മൂല്യച്യൂതിക്കെതിരെ’ അടുത്ത തിങ്കളാഴ്‌ച ‘ഹർത്താലിന്’ ആഹ്വാനം ചെയ്‌തുകൊണ്ട് യോഗം സമംഗളം പര്യവസാനിച...
പടപ്പക്കര
നാട്യങ്ങളില്ലാത്ത നന്മ നിറഞ്ഞ ഗ്രാമമാണ് പടപ്പക്കര- എന്നെ അറിയുുന്ന ഞാനറിയുന്ന ബന്ധങ്ങളുടേതു മാത്രമായ ഗ്രാമം. പടപ്പക്കര എന്ന പേരിനാധാരമായി ചില പഴങ്കഥകൾ പ്രചാരത്തിലുണ്ട്. വേണാടിനും, ദേശിംഗനാടിനും മുമ്പ് വെളളിമൺ രാജാവിന്റെ അധികാരപരിധിയിലെ മൂന്നുവശവും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന യുദ്ധതന്ത്രപ്രധാനമായ പ്രദേശം ഇതായിരുന്നതിനാൽ, അക്കാലത്തെ പടക്കപ്പലുകൾ എന്ന് ഇപ്പോൾ വിശേഷിപ്പിക്കാവുന്ന ചെറുതരം പായ്‌ക്കപ്പലുകൾ ഇവിടെ തമ്പടിച്ചിരുന്നുവെന്നും പ്രകൃതിപരമായ സംരക്ഷണമുളളതിനാൽ പടയാളികളും രാജകീയ ഉദ്യ...