Home Authors Posts by തോമസ്‌ മാത്യു പാറയ്‌ക്കൽ

തോമസ്‌ മാത്യു പാറയ്‌ക്കൽ

0 POSTS 0 COMMENTS
വൈ.എം.സി.എ റോഡ്‌, മുവാറ്റുപുഴ - 686 661. Address: Phone: 0485- 2832693

എന്റെ സിന്ദൂരച്ചെപ്പ്‌

എത്യോപ്യയിലും നൈജീരിയായിലുമായി ചിലവഴിച്ച നീണ്ട 20 വർഷങ്ങൾ ആ രാജ്യങ്ങളിലെ നമ്മളറിയാത്തതും, കേൾക്കാത്തതുമായ സംസ്‌ക്കാര വിസ്‌മയങ്ങളിലേക്കുള്ള ഒരു നീണ്ട തീർത്ഥയാത്ര തന്നെയായിരുന്നു. സാംസ്‌കാരികമായും, മതപരമായും അത്യുന്നതനിലവാരം പുലർത്തിയിരുന്ന എത്യോപ്യാ ആഫ്രിക്കൻ സംസക്കാര പൈതൃകത്തിന്റെ പിള്ളതൊട്ടിലായിരുന്നു. ബൈബിൾ ചൈതന്യം പ്രവഹിക്കുന്ന ക്രിസ്‌ത്യൻ സദസ്സുകൾ ആ രാജ്യത്തെ ആകമാനം ജനങ്ങളയും പ്രകാശോന്‌മുഖരാക്കി. മനുഷ്യസ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ജനങ്ങൾക്കാകമാനം ചൈതന്യം പകർന്നു കൊടുക്കുന്നതിൽ എത്യോപ്യൻ കോപ്...

എന്റെ സിന്ദൂരച്ചെപ്പ്‌

നൈജീരിയയുടെ രാഷ്‌ട്രീയപരവും, സാമൂഹ്യവുമായ വളർച്ചയെ നേതാക്കളുടെ പണത്തോടുള്ള അത്യാർത്തി കെടുത്തിക്കളഞ്ഞു. ആഫ്രിക്കയുടെ പരമോന്നതസ്‌ഥാനത്തെത്തേണ്ട ഈ രാജ്യം ഇപ്പോഴും വളർച്ചയുടെ ആദ്യഘട്ടങ്ങളിൽതന്നെയാണ്‌. ഇത്രമാത്രം വികസന സാദ്ധ്യതകളുള്ള ഒരു ആഫ്രിക്കൻ രാജ്യം വേറെയില്ലന്നുപറയുന്നതിൽ തെറ്റില്ല. പെട്രോൾ - പെട്രോൾ! അനവധി സ്‌ഥലങ്ങളിലായി നൈജീരിയായുടെ പെട്രോൾ ഡെപ്പോസിറ്റുകൾ ചിതറിക്കിടക്കുകയാണ്‌. ഇതുകൊണ്ടുതന്നെയാണ്‌ ധനസമ്പാദനം നടന്നതും, ഒരു വികസിതരാജ്യത്തെ പോലെതന്നെ ധാരാളം ഇറക്കുമതികളും ചെയ്‌തിരുന്നതും. ഇറ...

എന്റെ സിന്ദൂരച്ചെപ്പ്‌

1960-ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്യം പ്രാപിച്ച നൈജീരിയായുടെ വളർച്ച ത്വരിതഗതിയിലായിരുന്നു. എവിടെ “തുരന്നൊന്നു നോക്കിയാലും അവിടെല്ലം പെട്രോൾ തന്നെ” നഗരങ്ങൾ വളർന്നുവലുതായി. മറ്റു ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇവിടെ ജീവിതനിലവാരവും വളരെ ഉയർന്നതാണ്‌. ഒരു ജനാധിപത്യ രാഷ്‌ട്രമായി വളരുവാനുള്ള ഭാഗ്യം നൈജീരിയക്ക്‌ കിട്ടിയില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക്‌ അവരുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവും വളരെ കുറവാണ്‌. സർ അബൂബക്കർ തഫേവാബലേവ ഇദ്ദേഹമായിരിന്നു ആദ്യത്തെ പ്രസിഡന്റ്‌. ഒരു ജനാധിപത്യ വിശ്വാസിയായിര...

എന്റെ സിന്ദൂരച്ചെപ്പ്‌

മറ്റുള്ള ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ വിദ്യാഭ്യാസത്തിന്‌ വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന നൈജീരിയായിൽ ജനങ്ങൾ ജനാധിപത്യവ്യവസ്‌ഥയിൽ വിശ്വസിച്ചിരുന്നു. 1960-ൽ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം പലപ്പോഴായി പട്ടാളഗവൺമെന്റുകളുടെ അഴിമതി ഭരണത്തിൽ വളരെയധികം കഷ്‌ടപ്പെട്ടു. ദൈവം കനിഞ്ഞുനൽകിയ പെട്രോൾ രാജ്യത്തിന്റെ പുരോഗമനത്തിനായി ഉപയോഗിക്കാൻ മാറിമാറിവന്ന പട്ടാളഗവൺമെന്റുകൾക്ക്‌ സാധിച്ചില്ല. ജനാധിപത്യഭരണം സാത്വികനായ ഷെഹു ഷ ഗാറിയുടെ നേതൃത്വത്തിൽ വന്ന (82 - 84) ജനാധിപത്യ ഗവൺമെന്റ്‌ ദുരാഗ്രഹികളായ പട്ടാള ജനറലുകളുടെ കീഴ...

എന്റെ സിന്ദൂരച്ചെപ്പ്‌

സുഗന്ധവാഹിയായ എന്റെ സിന്ദൂരച്ചെപ്പിൽ ഇനിയും മണിമുത്തുകൾ ധരാളമുണ്ട്‌. ലാവണ്യം തുളമ്പുന്ന എത്യോപ്യയോട്‌ ഞാൻ 1978-ൽ യാത്രപറഞ്ഞു. എന്നെന്നും ഓർമ്മകളിൽ തങ്ങിനിൽക്കുന്ന ആ രാജ്യം ഒരു പറുദീസ തന്നെയായിരുന്നു. മാനവസംസ്‌കാരത്തിന്റെ ഔന്നത്യമായി ചുണ്ടിക്കാണിക്കാവുന്നത്‌ ജനങ്ങളുടെ ലാളിത്യമാർന്ന ജീവിതചര്യയാണ്‌. 1978-ൽ എത്യോപ്യയോട്‌ യാത്രപറഞ്ഞ്‌ ഞാനും കുടുംബവും ചേക്കേറിയത്‌ നൈജീരിയയിലേക്കായിരുന്നു. ഏകദേശം 800 ഇന്ത്യൻ കുടുംബങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. ഒരു ധനിക ആഫ്രിക്കൻ രാഷ്‌ട്രമായിരുന്നു നൈജീരിയ. നൈജർ എ...

എന്റെ സിന്ദൂരച്ചെപ്പ്‌

അസ്‌മാറായിലെ ഇറ്റാലിയൻ സംസ്‌കാരത്തോട്‌ ഞങ്ങൾ 74-ൽ യാത്രപറഞ്ഞു പോയത്‌. എത്യോപ്യയുടെ തലസ്‌ഥാനമായ ആഡിസ്‌ അബാബയിലേക്കാണ്‌. സോളമന്റെ രാജവംശവും അല്‌പം ചരിത്രവും ചരിത്രാതീത കാലത്ത്‌ ബുദ്ധിമാനായ സോളമൻ ചക്രവർത്തിയെ സന്ദർശിക്കുവാനായി എത്യോപ്യായിലെ രാജ്ഞിയും, സുരസുന്ദരിയുമായ ഷീബാ രാജ്ഞി ഇസ്രായേലിൽ എത്തി. രാജാവിന്റെ സാമർത്ഥ്യത്തിൽ മയങ്ങിയ ഷീബാരാജ്ഞി പക്ഷേ സോളമന്റെ വിവാഹാഭ്യർത്ഥന പാടേ നിരസിച്ചു. വിവാഹത്തിൽ ഉപ്പിന്റെ പങ്ക്‌ നിങ്ങൾക്ക്‌ അത്ഭുതം തോന്നുന്നുണ്ടാകാം. ഇല്ലേ? പക്ഷേ ഉപ്പിന്റെ സാമർത്യവിശേഷം കൊണ്ടാ...

എന്റെ സിന്ദൂരച്ചെപ്പ്‌

അസ്‌മാറാ (ASMARA) യുടെ സുന്ദരമായ വീഥികളിൽ കൂടിയുള്ള ഒരു സഞ്ചാരം ഇറ്റലിയിലെ റോമാ നഗരത്തിൽ കൂടിയുള്ള ഒരു കറക്കമാണന്ന്‌ തോന്നും. അസ്‌മാറാ നഗരം ഇറ്റലിക്കാർ നിർമ്മിച്ചതാണ്‌. റോമാനഗരത്തിന്റെ മാതൃകയിൽ. ഇരുവശങ്ങളിലുമുള്ള വ്യാപാരകേന്ദ്രങ്ങൾ, കോഫീ ബാറുകൾ, തുണിക്കടകൾ ഇവ നിയന്ത്രിക്കുന്നത്‌ (1970) ഇറ്റലിക്കാർ തന്നെയാണ്‌. ഇന്ന്‌ ഇറിട്രിയുടെ തലസ്‌ഥാനമാണീ നഗരം. വിവിധ ഹോട്ടലുകൾ ഇറ്റാലിയൻ ഭാഷയിൽ “പെൻസിയോണേ” (PENSIONE) എന്നു പറഞ്ഞാൽ ഹോട്ടൽ എന്നാണർത്ഥം. കൊല്ലങ്ങൾക്കുമുമ്പു നിർമ്മിക്കപ്പെട്ട ഹോട്ടലുകളും, ഉല...

എന്റെ സിന്ദൂരച്ചെപ്പ്‌

ഡെസ്സി പട്ടണം കഴിഞ്ഞാൽ വടക്കൻ എത്യോപ്യയിലുള്ള അടുത്ത നഗരം മക്കലെ ആണ്‌. കിഴുക്കാംത്തൂക്കായ താഴ്‌വരകളിൽക്കൂടിയുള്ള യാത്ര സത്യത്തിൽ ഭീതിദമാണ്‌. പർവ്വതനിരകളിൽ കൂടി യാത്രപോകുമ്പോൾ നമ്മുടെ വാഹനത്തിൽ നിന്നു താഴോട്ടുനോക്കിയാൽ യഥാർത്ഥത്തിൽ നമ്മൾ നടുങ്ങിപ്പോകും. അത്രമാത്രം താഴ്‌ചയുള്ള അടിത്തട്ടുകളും മറുവശം ഉയരത്തിലുള്ള പർവ്വതശിഖരങ്ങളും. യാത്ര ഡെസിയിൽ നിന്നും മക്കലെ വരെയുള്ള മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ നമ്മിൽ കൗതുകം ജനിപ്പിക്കുക തന്നെ ചെയ്യും. ഇത്രമാത്രം ഇടതൂർന്നപച്ചപ്പ്‌ കേരളത്തിൽ മാത്രമേ നമുക്കു ...

എന്റെ സിന്ദൂരച്ചെപ്പ്‌

ഇതെന്റെ സ്വന്തം സിന്ദൂരച്ചെപ്പ്‌ ഇതിന്‌ വർണ്ണപകിട്ടുണ്ട്‌. ധവളിമയുണ്ട്‌. എന്റെ ജീവിതത്തിന്റെ സംഗീതധാരയുണ്ട്‌. ദുഃഖമുണ്ട്‌, മോഹങ്ങളും, മോഹഭംഗങ്ങളുമുണ്ട്‌. ഈ ഓർമ്മകൾ വാചാലമാണ്‌. ഇത്‌ ഘട്ടങ്ങളായി തിരിക്കുവാനാണെന്റെ ഉദ്ദേശം. തൊടുപുഴയാറും, കാളിയാറും, കോതമംഗലയാറും തടിനീ പ്രവാഹമായി വന്ന്‌ കേളി കൊട്ടി സമ്മേളിക്കുന്ന സമ്മോഹന സ്‌ഥലമാണല്ലോ ഈ ത്രിവേണി സംഗമം നടക്കുന്ന മുവാറ്റുപുഴ പട്ടണം. പഴക്കമേറിയവെള്ളൂർക്കുന്നം ക്ഷേത്രം, ശ്രീമൂലം തിരുന്നാൾ ഉത്‌ഘാടനം ചെയ്‌ത മുവാറ്റുപുഴ കച്ചേരിത്താഴം പഴയപാലം (തിരുവിതാംക...

എന്റെ സിന്ദൂരച്ചെപ്പ്‌

പ്രകൃതി സുന്ദരമായ ഡെസ്സി പട്ടണം വൊള്ളോ പ്രോവിൻസിന്റെ തിലകക്കുറിയാണ്‌. അംബരചുംബികളായ പർവ്വതനിരകൾ തന്നെയാണ്‌ ഇവിടുത്തെ വിശേഷപ്പെട്ട കാഴ്‌ച, പിന്നെ എവിടെ നോക്കിയാലും ഉയരത്തിലുള്ള യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ. പർവ്വതസാനുക്കളിലും, ഇട സ്‌ഥലങ്ങളിലുമായി ആട്ടിൻ പറ്റങ്ങളേയും അവയെ സംരക്ഷിക്കുന്ന ഇടയന്മാരേയും കാണാൻ പറ്റും. ഇടയ്‌ക്കിടയ്‌ക്ക്‌ കാണുന്ന ചാരനിറത്തിലുള്ള ആഫ്രിക്കൻ തത്തകൾ മനുഷ്യരോട്‌ ഇണങ്ങുന്നവയാണ്‌. നീണ്ട വെള്ള വസ്‌ത്രങ്ങളാണ്‌ സാധാരണ ജനങ്ങൾ ധരിക്കുന്നത്‌. (കുർത്താ). കമ്പിളി വസ്‌ത്രങ്ങൾ ധരിക്കാത...

തീർച്ചയായും വായിക്കുക