തോമസ് മാത്യു പാറയ്‌ക്കൽ
എന്റെ സിന്ദൂരച്ചെപ്പ്
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചിലവഴിച്ച ദീര്‍ഘമായ 20 സംവത്സരങ്ങള്‍ അനുഭവങ്ങളുടെ അലയാഴിയിലേക്കാണ് എന്നെ നയിച്ചത്. വികസിച്ചു വരുന്ന ആഫ്രിക്കന്‍ ജനായത്തരാഷ്ട്രങ്ങളുടെ ജയങ്ങളും, അപജയങ്ങളും നേരില്‍ കാണുവാനുള്ള ഒരു ചരിത്രനിയോഗമായിരുന്നു അത്. എത്യോപ്യായിലെ 1972 ല്‍ ആരംഭിച്ച ക്രമാസക്തമായ സായുധസമരം മനുഷ്യന്റെ സംസ്കാര ജീര്‍ണ്ണതയുടെ കരിപിടിച്ച അദ്ധ്യായങ്ങളായിരുന്നു. വിപ്ലവമദ്ധ്യേ കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകളുടെ ഇടയില്‍ എന്റെ വിദ്യാര്‍ത്ഥീ - വിദ്യാര്‍ത്ഥിനികളും ധാരാളമുണ്ടായിരുന്നു. അവരുടെ കഥകള്‍ പറയാതെ ...
എന്റെ സിന്ദൂരച്ചെപ്പ്
എത്യോപ്യയുടെ മാസ്‌മരഭംഗി കലാരൂപങ്ങൾ പുരാതന എത്യോപ്യായിൽ അനവധി കലാരൂപങ്ങളും സംഗീതസങ്കേതങ്ങളും ഉടലെടുത്തു. വിവാഹം, തിരുനാളുകൾ (ക്രിസ്‌മസ്, ഈദ് തുടങ്ങിയവ) എപ്പോഴും സംഗീതസാന്ദ്രമായിരിക്കും. ചടുലനൃത്തങ്ങൾ എത്യോപ്യാക്കാരുടെ പ്രത്യേകതയാണ്. തിലഹൂൺ ഗസ്സസ്സേയുടെ ആലാപനം ഞങ്ങളെ എല്ലാവരെയും ഹഠാദാകർഷിച്ച ഒന്നാണ്. അനവധി യൂറോപ്യൻ സംഗീതോപകരണങ്ങൾ ഇവിടുത്തെ കലാകാരന്മാർ ഉപയോഗിച്ചിരുന്നു. സാക്‌സാ ഫോൺ (Saxaphone) സിംബൽസ് (Cymblals) പിന്നെ പ്രത്യേക എത്യോപ്യൻ വയലിൻ ഇവ ആ കാലഘട്ടത്തിൽ (1970) ധാരാളമായി കണ്ടിരു...
എന്റെ സിന്ദൂരച്ചെപ്പ്
എത്യോപ്യൻ സംസ്‌ക്കാരം ആബിസീനിയൻ കുന്നുകളിൽ ഉടലെടുത്ത പ്രാചീന ആഫ്രിക്കൻ സംസ്‌കൃതിയാണിത്. വിദേശസംസ്‌ക്കാരത്തിന്റെ യാതൊരു സ്‌പർശവുമില്ലാത്ത ഒരു സംസ്‌ക്കാര ചൈതന്യമാണ് ഇവിടെയുള്ളത്. സത്യം പറഞ്ഞാൽ നീഗ്രോവർഗ്ഗക്കാരുമായി (Negroid stock) യാതൊരു ബന്ധുമില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്ന “ഹാബഷാ” വർഗ്ഗത്തിൽപ്പെട്ടവർ. ബൈബിൾ സംസ്‌ക്കാരം നിലനിൽക്കുന്ന എത്യോപ്യായിൽ നേരത്തേ പറഞ്ഞതുപോലെ ക്രിസ്‌ത്യൻ ഭൂരിപക്ഷമാണ്. ഇവർ തികഞ്ഞ മത നിരപേക്ഷത പാലിക്കുന്ന നല്ല മനുഷ്യരാണ്. മുസ്ലീം സഹോദരന്മാരുമായി വള...
എന്റെ സിന്ദൂരച്ചെപ്പ്
പ്രൗഢമായ തിരുവനന്തപുരം നഗരത്തോട് യാത്രപറഞ്ഞ് ഏതാനും മാസങ്ങൾ സ്വദേശമായ മുവാറ്റുപുഴയിൽ വിശ്രമിച്ചു. അനന്തരം എത്തിച്ചേർന്നത് ലോകത്തെ ഒരു മനോഹരരാജ്യത്താണ്. കൊല്ലം 1966. എത്യോപ്യ ഃ- മനോഹാരിത തുളുമ്പുന്ന ഹരിതമായ പ്രദേശം. ഏകദേശം 12000 അടി പൊക്കത്തിൽ നിൽക്കുന്ന തണുപ്പേറിയ ഈസ്‌റ്റ് ആഫ്രിക്കൻ രാജ്യം. പാരമ്പര്യത്തിലും, സംസ്‌ക്കാരത്തിലുമധീഷ്‌ഠിതമായ എത്യോപ്യ ഒരിക്കലും വിദേശമേധാവിത്വത്തിൻ കീഴിലായിരുന്നിട്ടില്ല. “ഹാബഷാ” വർഗ്ഗത്തിൽപെട്ട ഒരു കൂട്ടം സംസ്‌കാര സമ്പന്നരായ മനുഷ്യർ. സൗന്ദര്യമുള്ള എത്യോപ്യൻ...
എന്റെ സിന്ദൂരച്ചെപ്പ്
തിരുവനന്തപുരത്തിന്റെ വിശാലമായ രാജവീഥികളും, പ്രൗഢിയും ഇന്നു കേരളത്തിൽ മറ്റൊരു നഗരത്തിനുമില്ല. തെളിഞ്ഞ കാലാവസ്‌ഥയും, വൃത്തിയുള്ള റോഡുകളും നഗരത്തിന്റെ സൗന്ദര്യത്തെ എടുത്തു കാട്ടുന്നു. കനകകുന്നു കൊട്ടാരം, കവടിയാർ കൊട്ടാരം വഞ്ചിരാജവംശത്തിന്റെ തിലകക്കുറി ആയിരുന്നു കവടിയാർ കൊട്ടാരം. മ്യൂസിയം ജംഗ്‌ഷൻ വഴിയുള്ള വീതികൂടിയ വീഥി നമ്മെ കനകക്കുന്നിനോടടുപ്പിക്കുന്നു. കഴിഞ്ഞുപോയ രാജവംശത്തിന്റെ വീരചരിത്രത്തെ വിളിച്ചോതുന്ന രണ്ട് അനർഘമായ, ചരിത്രശോഭയുള്ള കൊട്ടാരങ്ങളാണ് ഇവ രണ്ടും. ഇവയിൽ കനകകുന്ന് ഇപ്പോൾ പൊ...
എന്റെ സിന്ദൂരച്ചെപ്പ്
വിമോചന സമരത്തിന്റെ തീച്ചൂളയിൽ നിന്നും ഡൽഹി സർവ്വകലാശാലയിൽ എത്തിച്ചേർന്ന ഈയുളളവൻ സ്വാതന്ത്യലഹരിയിൽ മയങ്ങി വീണു - (1960) ഒരിക്കലും അനുഭവിക്കാത്ത സ്വാതന്ത്യത്തിന്റെ അനുഭൂതി ഒന്നു വേറെ തന്നെ ആയിരുന്നു. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ഡോ. എം.വി. പൈലി, വി.കെ. ആർ.വി. റാവു, കെ. എം. രാജ്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും ഒരു എം.എ. ബിരുദം അതായിരുന്നു ലക്ഷ്യം. ധനതത്വശാസ്‌ത്രവിചക്ഷണനായ ഡോ. വി.കെ. ആർ.വി. റാവു. ആയിരുന്നു ആ സ്‌ഥപാനത്തിന്റെ ഡയറക്‌ടർ. മലയാളികളായി ഡോ. എം.വി. പൈലി, ഡോ.കെ.എം. രാജ് എന...
എന്റെ സിന്ദൂരച്ചെപ്പ്
അങ്ങനെ നിർമ്മലാകോളേജിലെ ‘ക്ഷോഭിക്കുന്ന യൗവ്വനം’ മധുരിപ്പിക്കുന്ന പ്രണയകഥകളിൽക്കൂടിയും പകൽക്കിനാവുകളിൽകൂടിയും ഉന്മത്തമായി മുന്നേറി. ഇതിനിടയിൽ തിളച്ചുമറിയുന്ന ചെറുപ്പകാലം ലക്ഷ്യബോധമില്ലാത്ത ഒരു തോണിപോലെ ഓളം വെട്ടിനടന്നു. ഈ കാലമെല്ലാം ചെറുപ്പകാലത്തെ അവിസ്‌മരണീയങ്ങളായ ഓർമ്മചെപ്പുമായി ഞാൻ അലഞ്ഞു - ഒരു സഞ്ചാരിയെപ്പോലെ. ബാല്യകാലത്തെ ഓർമ്മകൾ ശക്തമായിത്തന്നെ വീണ്ടും ഒരുഘോഷയാത്ര തന്നെ നടത്തി. അക്കാലത്ത് (1940- കളിൽ) തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം ഞങ്ങൾക്കെല്ലാം ...
എന്റെ സിന്ദൂരച്ചെപ്പ്
ഓർമ്മകൾക്കെന്തു സുഗന്ധം എന്റാത്‌മാവിൽ നിത്യ സുഗന്ധം ഓർമ്മകൾ രാഗാർദ്രമാണ്. ജീവസ്സുറ്റ സ്‌മരണകൾ നമ്മുടെ ആത്‌മാവിന് നിത്യസുഗന്ധം നൽകുന്നു. ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ വാർദ്ധക്യകാലാസുഖങ്ങളുമായി ജീവിതം ഒരസുഖകരമായ ദുഃസ്വപ്‌നമായി ഒരന്തരീക്ഷം സൃഷ്‌ടിക്കുന്നു. ഒരു സാന്ത്വനകാറ്റായിവന്ന് നമ്മെ ആശ്വസിപ്പിക്കുന്നു. ആർദ്രമായ സ്‌മരണകളിൽ നീന്തിത്തുടിക്കുന്നത് ഒരനുഭൂതി തന്നെയാണ്. നിർമ്മലാ കോളേജ് പഠനത്തിന്റെ അവസാന ഘട്ടം (1959) സംഭവബഹുലമായിരുന്നു. വിവിധമതസംഘടനകൾ തിരികൊളുത്തിയ “വിമോചന സമരം” ഒരു തിരഞ്ഞ...
എന്റെ സിന്ദൂരചെപ്പ്
ഓർമ്മകളുടെ സുവർണ്ണരഥം മുന്നോട്ടുതന്നെ പായുന്നു. ഗതകാലസ്‌മരണകളുടെ വിസ്‌മയചെപ്പ് തുറന്നുകൊണ്ട് അവയെന്നെ ജീവിത തീരത്തേയ്‌ക്കടുപ്പിക്കുന്നു. വിഭ്രമത്തിന്റേയും, വിസ്‌മയത്തിന്റേയും സ്‌മരണകൾ നിറഞ്ഞു നിന്ന ബാല്യകാലം കഴിഞ്ഞു. കലാലയജീവിതത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതവീഥികളിലേയ്‌ക്ക് ഞാൻ നടന്നു നീങ്ങുന്നു. പറയാത്ത പ്രേമകഥകളും, പ്രകാശം പരത്തിയ പെൺകുട്ടിയും അങ്ങനെ ഒരു നൂറുചിന്തകൾ ഉദിച്ചുയരുന്നു. പ്രധാനമായും മുവാറ്റുപുഴ നിർമ്മലാ കോളജാണ് എന്റെ ജിവിതത്തെ മഥിച്ച ചിന്തകൾക്കു പൂർണ്ണരൂപം നൽകിയത്. എന്നെ...
എന്റെ സിന്ദൂരച്ചെപ്പ്
സ്വപ്‌നസുന്ദരമായ എത്യോപ്യായിലും വികസനങ്ങൾക്ക് അനന്തസാദ്ധ്യതയുള്ള നൈജീരിയായിലുമായി ചിലവഴിച്ച നീണ്ട 20 സംവത്സരങ്ങൾ എനിക്ക് അനുഭവസമ്പത്തേറെ നൽകി. പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ ആയിരുന്നു എത്യോപ്യൻ ഭൂപ്രകൃതി. വന്യമനോഹരമെങ്കിൽ, ഉൾനാടൻ നൈജീരിയാക്കാരുടെ മതദ്വേഷവും, വർഗ്ഗവൈരാഗ്യവും കുപ്രസിദ്ധമായിരുന്നു. നിർഭാഗ്യരായ ലക്ഷക്കണക്കിന് മനുഷ്യക്കുരിതിയ്‌ക്ക് കാരണമായ “Biafra War” നിങ്ങൾ ഒരുപക്ഷേ ഓർമ്മിക്കുന്നുണ്ടാകും. ശക്‌തമായ ആ വർഗ്ഗകലാപങ്ങളിൽ നിന്നുമുയർത്തെഴുന്നേൽക്കാൻ നൈജീരിയാക്ക് ചരിത്രം നൽകിയ അവ...