തോമസ് ജോസഫ്
രൂപാന്തരീകരണം
എല്ലാവരുടേയും ജീവിതത്തിൽ എന്നപോലെ എൻ്റെ ജീവിതത്തിലും, ഓരോ കാര്യങ്ങളും സംഭവിക്കാൻ അതിൻ്റെതായ സമയവും കാലവും ഉണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഞാൻ. എന്നിരുന്നാലും, അങ്ങനെ സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് ഹേതുവാകുന്നതാകട്ടെ ഞാൻ തന്നെയായിരിക്കും. എന്നാൽ മറ്റു ചില കാര്യങ്ങൾ എൻ്റെ അറിവോ, സമ്മതമോ കൂടാതെ സംഭവിക്കുന്നതുമായിരിക്കും. അങ്ങനെ ചിന്തിച്ചാൽ ഈ യാത്ര ഞാൻ സ്വയം തിരഞ്ഞെടുത്ത ഒന്നായിരുന്നു. ഞാൻ കണ്ടെത്തിയ മറ്റു പല വഴികളും, എൻ്റെ ജ...
നാലാമത്തെ സമ്മാനം
ക്രിസ്‌മസ് രാത്രിയാകുന്നു. വല്ലാത്ത തണുപ്പാണ് . നാടെങ്ങും ക്രിസ്‌മസ് ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.ആ വീടിന്റെ അകത്തളത്തിൽ നിന്ന് ഒരു വൃദ്ധന്റെ നിർത്താതെയുള്ള ചുമ. അയാൾ ശക്തിയായി ചുമയ്ക്കുന്നതു കൊണ്ട് ആ വീടിന്റെ മുറ്റത്തു നിൽക്കുന്നവർക്ക് പോലും വളരെ വ്യക്തമായി അയാൾ ചുമയ്ക്കുന്ന ശബ്ദം കേൾക്കാം.
'ഇന്ന് രാത്രിയിൽ പള്ളിയിൽ പോകണ്ടായോ ..' നന്നേ ക്ഷീണിതമായ വയസ്സ് ചെന്ന ഒരു സ്ത്രീ ശബ്ദം.ജനാറ്റമ്മൂമ്മയാണ് ആ ശബ്ദത്തിന്റെ ഉടമ.
'...
മനുഷ്യനിൽനിന്നും ദൈവത്തിലേക്കുള്ള ദൂരം
ചന്തയിൽ മത്തായി നിറഞ്ഞാടുകയാണ് . വെറും മത്തായിയല്ല, ഇറച്ചി മത്തായി. അയാൾക്ക് ചന്തയിൽ ഇറച്ചിവെട്ടാണ് പണി . പക്ഷേ ഇറച്ചി മത്തായി എന്ന പേര് കിട്ടിയത് അതുകൊണ്ടൊന്നും അല്ല . തന്റെ എതിരാളികളെ പച്ച ജീവനോടെ കൊത്തി നുറുക്കുമ്പോൾ യാതൊരു വിഷമവും പ്രകടിപ്പിക്കാത്ത, കരിങ്കല്ലുകൊണ്ട് തീർത്ത ഒരു മനസ്സുള്ളതുകൊണ്ടാണ് . പക്ഷേ ഒന്നുണ്ട് , അയാളെ അന്നാട്ടിൽ ഇറച്ചി മത്തായി എന്ന് ധൈര്യത്തോടെ വിളിക്കുന്നത് ഒരാൾ മാത്രമാണ് . അത് മറ്റാരുമല്ല, അയാൾ തന്നെയാണ് .
'ഇറച്ച...