തോമസ് പി. കൊടിയൻ
പുണ്യവാളന്മാരുടെ സംഖ്യ എന്തുകൊണ്ട് പെരുകുന്നു
കൂട്ടുകാരാ-പുണ്യവാളാ,നീയെന്നെയങ്ങിനെ തന്നെ നോക്കുക;നിന്റെ മുഖം മികച്ച ഒരു അയുധമാക്കുവാന്‍ നിനക്കാകുന്നുണ്ട്,കണ്ണൂകളാല്‍ അതില്‍ ആവശ്യത്തിനു മൂര്‍ച്ചരാകിച്ചേര്‍ക്കുവാനും നിനക്കാവുന്നുണ്ട്.നിന്റെ നിര്‍ദ്ദയവീക്ഷണമാകുന്ന വാള്‍പ്രയോഗംഒരു സീല്‍ക്കാരത്തോടെ വന്ന് എന്നെപിളര്‍ത്തി തുണ്ടുതുണ്ടാക്കുമ്പോള്‍ നീ പുണ്യവാളന്റെ പട്ടികയിലാണ്. എന്റെ വിളിവാക്കപ്പെട്ട തിന്മയെ , നീനിന്റെ സുഹൃത്തിന്റെ കാതില്‍ പകര്‍ന്ന്നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കി ഗൂഢമായിചിരിക്കുമ്പോഴും നീ പുണ്യവാളന്റെ പട്ടികയിലാണ്രഹസ്യത്തില്‍ നീ ചെയ...
പ്രച്‌ഛന്നം
ഗ്രാമക്കാഴ്‌ചകളോരോന്നിനോടും അനഘ വിട പറഞ്ഞുകൊണ്ടിരുന്നു. അവൾ മൗനമായി അവയോടു പറഞ്ഞു. ‘ഞാൻ നിങ്ങളെ പിരിയുകയാണ്. നാളെ കഴിഞ്ഞ് നഗരത്തിൽവച്ച് എന്റെ വിവാഹം നടക്കും. ആദ്യദിവസം ആ കറുമ്പന്റെ വീട്ടിൽ. അതിനു ശേഷം അവനോടൊപ്പം അമേരിക്കയിലേക്ക്. പിന്നെ കമ്പ്യൂട്ടറിന്റെ ഗണിതശാസ്‌ത്രങ്ങളിൽ തലപുകച്ച് അവനും ഞാനും പണത്തിനുവേണ്ടി പാടുപെടും. അപ്പായിക്ക് അവനെ ഇഷ്‌ടമായി. അപ്പായിയുടെ ഇഷ്‌ടങ്ങൾ ഒരിക്കലും തെറ്റാവാറില്ല. അതുകൊണ്ട് എനിക്കും അവനെ ഇഷ്‌ടമായി. നാളെ കഴിഞ്ഞ് അവനെ എനിക്കു സ്വന്തമായിക്കിട്ടുമ്പോൾ നി...