തോമസ് പി. കൊടിയൻ
പരമാണുക്കള്‍ ഭേദിക്കപ്പെടുമ്പോള്‍
കുന്നിന്‍ മുകളിലെ ശിവഗിരി ആശ്രമത്തിനു മുകളില്‍ ഉരുകിതിളയ്ക്കുന്ന പകലിലേക്ക് കാരുണ്യത്തിന്റെ പച്ചക്കുട നിവര്‍ത്തിയ അരയാല്‍. അതിന്റെ കീഴില്‍ നിന്നും , പോയ ജന്മത്തില്‍ കേട്ടു മറന്നതെന്നു തോന്നുന്ന ഒരു വിളി കേട്ടു. '' ബര്‍ണാഡ്'' ഒറ്റ നോട്ടത്തില്‍ മനസിലായില്ലെങ്കിലും , നനുത്ത നിലാവില്‍ നനുനനെ തെളിഞ്ഞു വരുന്ന ഒരു കാഴ്ച പോലെ ചന്ദ്രഭാനുവേട്ടന്റെ മുഖം തെളിഞ്ഞു വന്നു . വല്ലാതെ മാറിപ്പോയിരിക്കുന്നു ചന്ദ്രട്ടനിപ്പോള്‍. ജരാനരകളുടെ ഉള്ളലിവില്ലായ്മയുടെ ഒരു ന്യൂനശിഷ്ടം! അലിവിന്റേതെന്നോ സഹതാപത്തിന്റേതെന്നോ തിര...
പ്രിയേ, പ്രണയിനി…..
പ്രിയേ, പ്രണയനാരായപുഷ്പം കൊണ്ടു പണ്ടു നീയെന്റെ വിലാപ്പുറംകുത്തിപ്പിളര്‍ത്തിയില്ലേ,അതില്‍ നിന്ന് ഇപ്പോഴുമൊഴുകിവാര്‍ന്നുകൊണ്ടിരിക്കുന്നചെന്താമരച്ചാറുമായി ഇപ്പോഴുമേകാകിയായിഈ തെരുക്കോണില്‍ നില്‍ക്കേഎന്നെച്ചൂണ്ടി,നീ നിന്റെ തോളിലിരുന്നുകരയുന്ന കുഞ്ഞിനോടുപറയുന്നതു ഞാന്‍ കേട്ടു-'' കരയല്ലേ മക്കളേ , ദേ,രമണന്റെ പ്രേതം പിടിക്കും...''പിന്നെ നിന്റെയാ കൊല്ലുന്ന ചിരിയും.... Generated from archived content: poem1_mar14_13.html Author: thomas_p.kodiyan
നതോന്നതകളുടെ ഗുരു
നേര്‍ത്ത തൂക്കുപാലം- ഒരാള്‍ക്കു മാത്രം നടന്നുപോകത്തക്ക വീതിയുളത്. ഒന്നാം ദിവസം നീ എനിക്കു മുന്‍പേ പാലത്തില്‍ കാലെടുത്തുവച്ചതു കണ്ടതാണു ഞാന്‍. എന്നാലും നീയവിടെ നില്‍ക്കുക ഞാനാദ്യം. അഞ്ചാം തരം വരെ നീ എന്റെ സതീര്‍ത്ഥ്യനായിരുന്നു എന്നുള്ളതു ഞാനെങ്ങിനെ മറക്കാന്‍- ആ ഓര്‍മ്മകള്‍ക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരമുളളിടത്തോളം കാലം. ഇന്നു പക്ഷെ - നീ എന്നേക്കാള്‍ ചെറുതാണ്. പദവിയില്‍ , പണത്തില്‍, പൊക്കത്തില്‍, മൊത്തത്തില്‍..... അതുകൊണ്ട് ഞാനാദ്യം. നീ, കൊള്ളാം ഞാന്‍ മുന്നേറുന്നതു കണ്ട് നീ പിന്‍വാങ്ങി നിന്നു തന്നു...
ഋതുപാപം
വസുമതി കണ്ണൂനീരില്‍ പെയ്തിറങ്ങി. സ്വന്തം കണ്ണുനീരില്‍ അവളൊഴുകിപ്പോകാതിരിക്കാന്‍ ഞാനവള്‍ക്കൊരു മണ്‍തോണിയായി തുണനിന്നു. ‘’ എന്റെ കൃഷ്ണാ...’‘ അവള്‍ നെഞ്ചിലിടിച്ചു കരഞ്ഞു. ‘’ എന്റെ മോള് ... ഇനി ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ...’‘ അവള്‍ മുഖം പൊത്തിക്കരഞ്ഞു. എന്തുപറഞ്ഞ് , ഞാനെന്തുപറഞ്ഞ് എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും? എന്റെ കളിക്കൂട്ടുകാരീ നിന്റെയീ കോലം എന്നെ, വസന്തങ്ങളും നിറങ്ങളും വാര്‍ന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെ ഓര്‍മ്മിപ്പിക്കുന്നു. എവിടെപ്പോയീ നിന്റെയീ മാംസളമ...
ഒരു സൗമ്യരാവിന്റെ ഓർമ്മക്കായി
സുഹൃത്തേ, പിറവിത്തിരുന്നാളല്ലേ, പലവ്യഞ്ജനങ്ങൾ പതിവിൽ നിന്നും അല്‌പം കൂട്ടി വയ്‌ക്കുക. പച്ചക്കറികൾ പതിവിൽനിന്നു കുറച്ചും. പിറവിത്തിരുന്നാളല്ലേ, സുഹൃത്തെ, മസാലയിൽ വീണ്ടും മരിക്കുന്നതും എണ്ണയിൽപ്പൊരിയുന്നതും കിനാവു കണ്ടു ശീതീകരിണിയിൽ ഉയിർപ്പു ധ്യാനിച്ചിരിക്കും മൃതശരീരഭാഗങ്ങൾ- കാള രണ്ടും കോഴി മൂന്നും മീൻ ഒന്നും കിലോ വീതം. (യേശുവാകട്ടെ ഞാൻ, അവകൾ ലാസറുകളും) അവർ മൂന്നും ബെത്‌ലേഹേമിൽനിന്നു വന്നവരും തിരുപ്പിറവി കൺകണ്ടവരുമാണെങ്കിൽ അന്നയെന്ന എൻ മെയ്‌പ്പാതിയതു ഭക്ത്യാദരാൽ വയ്‌ക്കും വിളമ്പും - ധ്യാനമൊന്നും ...
വേഗങ്ങൾക്കു വേറൊരു പേര്
വേഗങ്ങൾക്കു ജീവനുണ്ട് ഒരു ദ്രുതതാള ശ്രൂതിസുഭഗതയായ് പായുമൊരു കൊള്ളിമീൻ ക്ഷണികതയായ് ദ്രുതവേഗം ജീവിക്കുന്നു നമ്മോടൊപ്പം മന്ദവേഗത്തിനും ജീവനുണ്ട്. അലസഗമനയായൊരു സഞ്ചാരീസലിലമായ് അലയുമൊരിളം കാറ്റായ് മന്ദവേഗവും ജീവിക്കുന്നു നമ്മോടൊപ്പം ജീവനുള്ളവയ്‌ക്കെല്ലാം മരണവുമുണ്ടെന്ന് ബാലപാഠം മരം മരിക്കുന്നു, മനുഷ്യൻ മരിക്കുന്നു ജീവനുള്ളവയെല്ലാം മരിച്ചുതീരുമ്പോൾ മരണവും മരിക്കുന്നു; വേഗവും മരിക്കും. ഇന്നലെ ഇരുളാണ്ടൊരു പാതയിലൊരു തിരിവിൽ രണ്ടിരുചക്രവണ്ടികൾ തൻ ചതിയൻ നെറ്റിക്കൺവെട്ടം വിരൽ നിട്ടിയടച്ചതു നാലു കൗ...
പുനരപി…..
പ്രഥമ ഖണ്‌ഡം ആദ്യന്തമില്ലാത്ത കാലപ്രവാഹത്തിന്റെ മറ്റൊരു ദശാസന്ധിയിൽ ഒരു കൽപ്പാന്തകാലം കൂടി കഴിഞ്ഞു. വീണ്ടും ജനിമൃതികളുടെ ആവർത്തനങ്ങൾക്കായി രേതസിലെ ബീജം കാത്തുകിടക്കുന്ന അണ്ഡം പോലെ ഭൂമി സൗരയൂഥപഥത്തിൽ സർഗ്ഗവേദനയ്‌ക്കുള്ള ആസക്തിയോടെ കഠിനതപം ചെയ്‌തു. പരസഹസ്രം വർഷങ്ങളോളം...... കല്‌പോദകത്തിനു മുകളിൽ ഒരു ആലിലയിൽ ഒരു ജീവാത്മാവ് ആദിപരാശക്തിയോടു തന്റെ സൃഷ്‌ടിരഹസ്യം തേടി ജലപാണികളുടെ പരിലാളനയേറ്റൊഴുകി നടന്നു. ഒടുവിൽ ജലം പിൻവാങ്ങി. അവയെല്ലാം ചേർന്ന് ഭൂമിയുടെ വൻ പിളർപ്പുകളിൽ വൻ ജല ശേഖരങ്ങളായി ജലശേഖരങ്ങളി...
ഇടിമിന്നലുകളുടെ സന്ദേശം
“നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യത്തിനാണെങ്കിൽ ഇതാണ് ഏറെ സൗകര്യം.” കറുത്ത കുള്ളൻ, കടക്കാരന്റെ - ശരീരത്തിനിണങ്ങാത്ത മുഴക്കമുള്ള ശബ്‌ദം. പരഹൃദയ വ്യാപാരങ്ങൾ വായിച്ചറിയാനുള്ള അയാളുടെ കഴിവ് എന്നെ ഞെട്ടിച്ചു. അമ്പരപ്പോടെ ഞാൻ അയാളെ നോക്കി. അയാൾക്കു യാതൊരു ഭാവഭേദവുമില്ല. നിർവ്വികാരമായ അതേ കണ്ണുകൾ! വലിഞ്ഞു മുറുകിയ മുഖപേശികൾ! അയാളെന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. ഏറെ നേരം ഞാൻ തിരിഞ്ഞിട്ടും ഒന്നും തിരഞ്ഞെടുക്കാത്തതിന്റെ അസ്വാസ്ഥ്യവും അയാൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. അയാളുടെ ചുവന്ന കണ്ണുകൾ - ...