തോമസ് കെ.സെബാസ്റ്റ്യന്‍
ചില്ലകള്‍ കുലുക്കി ഒരു പ്രണയം കടന്നു പോകുന്നു
സല്ലാപങ്ങളുടെ തലോടലേറ്റ് റാഫേല്‍ തളര്‍ന്നു കിടന്നു. അവളുടെ ചുണ്ടുകള്‍ തന്റെ ഹൃദയത്തിനു മേല്‍ അമര്‍ന്നിരുന്നതും, തന്റെ രൂപം അവളുടെ കണ്ണുകളില്‍ പ്രതിബിംബിക്കുന്നതും അയാള്‍ അറിഞ്ഞില്ല. അയാളുടെ നെഞ്ചില്‍ വിരലുകളുടെ സംഗീതമുണര്‍ത്തി അവള്‍ ചോദിച്ചു '' എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്ത് ദൂരമുണ്ട്?'' അയാള്‍ പുഞ്ചിരിച്ചു . പിന്നെ അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു. '' ഭൂമിയിലെ അംഗീകൃത അളവുകള്‍ കാലഹരണപ്പെടുന്ന ദൂരം! '' ജീവിതത്തിന്റെ നിരാലംബമായ അതിരില്‍ വച്ച് റാഫേല്‍ ഉണര്‍ന്നു. ഇലകള്‍ കൊഴിഞ്ഞു പോയ ഒരു വ...
കപടമുഃഖം
ആറരയുടെ ആദ്യ ബസ്സില്‍ കയറിയ ഉടനെ , അയാളുടെ മനസ്സ് ബസ്സിന്റെ അരിക് സീറ്റിലേക്ക് അയാളെ വലിച്ചിഴച്ചുകൊണ്ടു പോയി. ബസ്സിന്റെ അരിക സീറ്റ്, പുറം കാഴ്ചകള്‍, ഇടക്ക് മനോരഥത്തിലേറിയൊരു യാത്ര:- അതയാളെന്നും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇന്ന്! കണ്ണു നീരിന്റെ തിമിരം അയാളുടെ കാഴ്ചകളെ അവ്യക്തമാക്കുന്നു. വഴികള്‍ ഇരുണ്ട് പോകുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയുടെ അവസാനം എത്തിച്ചേരേണ്ട ഗ്രാമം. ഉഗ്രവിഷം ഒളിപ്പിച്ചു വച്ചിരിക്കുന്ന സര്‍പ്പത്തേപ്പോലെ, അയാളെ ഭയപ്പെടുത്തിക്കൊണ്ടിരിന്നു. വീണ്ടും ആ ഗ്രാമത്തിലേക്കൊരു യാത...
പ്രണയം എനിക്കും നിനക്കുമിടയില്‍
എന്റെ മൗനത്തിനും നിന്റെ ഗൂഡസ്മിതത്തിനു-മിടയിലെവിടെയോ പ്രണയമൊളിച്ചിരിക്കുന്നു.പറയാതെ അരികിലെത്തിയെന്‍ ഹൃദയ- വാതിലിലൂടുള്ളിലേക്കെത്തി നോക്കുന്നുവന്നാലുമെന്‍ പ്രിയ വസന്തമേ! വന്നുള്ളില്‍ക്കുടിയിരിക്കുക-യെന്നെത്രയാവര്‍ത്തി വാക്കുതെറ്റാതെ ഞാന്‍ ജപിക്കുന്നു. കാലമെടുത്തെറിഞ്ഞെന്നെ ശിവരാത്രിതന്‍ നഗരത്തി-ലേതോ പഴയദേവാലയ വഴിയിലേക്കൊരുനാള്‍വന്നണഞ്ഞെന്‍ സഞ്ചാരപഥങ്ങളിലന്നു നീഒരു വാക്കുപോലുമുരിയാടാതെ കാത്തുനിന്നു. വാക്കൊളിക്കുന്നു നീയരികിലെത്തുമ്പോള്‍വല്ലാതെ ഹൃദയമിടിക്കുന്നു.പ്രപഞ്ചമൊരു പ്രണയമന്ത്രമാ- യെന്നില്...