തോമസ് ജേക്കബ്
വരിയും വരയും നായർ വക!
‘ഞാൻ കഷ്ടപ്പെട്ടും അധ്വാനിച്ചും തെണ്ടിയും ഇരന്നും ഭാര്യയുടെ കെട്ടുതാലി പണയം വച്ചുമൊക്കെ ഉണ്ടാക്കിയ വീടിന്റെ കൂദാശച്ചടങ്ങിലേക്കു താങ്കൾ നിർബന്ധമായും വരണം. കുടയംപടി കള്ളുഷാപ്പിനടുത്താണു വീട്. കള്ളുഷാപ്പിൽ കയറുത്. അവിടെ നിന്നു തിരിയണം...’ താങ്കളും സുഹൃത്തുക്കളും കൈനിറയെ സമ്മാനങ്ങളുമായെത്തി സഹായിക്കണം എന്ന അഭ്യർത്ഥനയും സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന ഉപദേശവും വീടു പണിത മേസ്തിരിയുടെ പേരും കത്തിലെ ‘ബോണസ്’. പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്കു ക്ഷണിക്കാൻ ഒരിക്കൽ ഈ കത്തു തയ്യാറാക്കിയ ആ ര...