തോമാസ് ഹാർഡി
ദേവർ വില്ലിലെ ടെസ്സ്
നിത്യ ദാരിദ്ര്യത്തിന്റെ അഗാധതയിലും അപാരതയിലും മുങ്ങിപ്പോയ ഒരു കുടുംബം. ജീവിത പ്രാരാബ്‌ധത്തിന്റെ തിക്കുമുട്ടലിൽ വളർന്നുവരുന്ന ടെസ്സ് എന്ന അതീവ സുന്ദരിയും നിഷ്‌കളങ്കയുമായ പെൺകുട്ടി. മാതാപിതാക്കൾക്ക് വല്ലാത്ത ഒരാശയുണ്ടായിരുന്നു. കുടുംബം ടെസ്സിലൂടെ വളരുമെന്ന്. അഥവാ വളർത്തിയെടുക്കാമെന്ന്. ആ ഉദ്ദേശ്യത്തോടെയാണ് അവർ അവളെ തങ്ങളുടെ ഒരകന്ന ബന്ധുവീട്ടിലേക്ക് വിട്ടത്. ധനാഢ്യരായിരുന്നു ബന്ധുവീട്. അവിടത്തെ ധനാധിപനായ അലകിന്റെ ഭാര്യാപദവും മകൾക്ക് നേടിയെടുക്കാമെന്ന വ്യാമോഹവും മാതാപിതാക്കൾ വച്ചുപുലർത്തി. ...