Home Authors Posts by തിരുമല ശിവൻകുട്ടി

തിരുമല ശിവൻകുട്ടി

0 POSTS 0 COMMENTS

പണയം

പണയംവച്ചു ഞാൻ പൊന്നിനെ പെണ്ണിനെ പടുത്തുയർത്തി ഞാൻ നാകമീണണിലായ്‌ തകർന്നുടഞ്ഞതെൻ ഹൃദയപേടകം വിലയ്‌ക്കുവാങ്ങുവാൻ കിടയ്‌ക്കുമോ സ്‌നേഹം! Generated from archived content: poem2_june.html Author: thirumala_sivankutti

എട്ടുകാലി

പട്ടുചെമ്പക മരക്കൊമ്പിൽ പട്ടുനൂലാൽ വലകെട്ടി എട്ടുകാലിയിരിക്കുന്നു എട്ടുകാലുകൾക്കുളളിലായ്‌ അഷ്‌ടദിക്കുകൾ കുടുങ്ങും വോട്ടുനൽകും കീടജനം തെരഞ്ഞെടുപ്പിൻ കൊടുങ്കാറ്റിൽ തകർന്നുവീഴും വലയ്‌ക്കുളളിൽ തലകീഴായ്‌ കിടക്കുന്നു എട്ടുകാലി. Generated from archived content: poem9_sep.html Author: thirumala_sivankutti

പാണ്ഡിത്യം

നാദസ്വരാലാപനം മോശം നാവുനീട്ടു ഞാനോതുന്നു ചുണ്ടും നാദസ്വരവും കൈവിരലും പോരായോ, സപ്തസ്വരം മുഴക്കാൻ? തന്നിട്ടുചൊല്ലിപോൽ നിങ്ങൾ വായിയ്‌ക്ക സപ്‌തസ്വരം കുഴലിൽ; നന്നായ്‌ വിയർത്തുപോയ്‌ ഞാൻ ഒന്നുമൂളുവാൻ പോലുമാകാതെ! Generated from archived content: poem13_dec9_06.html Author: thirumala_sivankutti

തീർച്ചയായും വായിക്കുക