തിരുമല ശിവൻകുട്ടി
കടൽ
കടലേ നീ കയർക്കേണ്ട കവർന്നില്ലേ ജീവിതങ്ങൾ കനിവുണ്ടോ നിനക്കുളളിൽ കയ്‌പുനീരിൻ തടാകമേ. അല്ലെങ്കിലെന്തിനുനിന്നെ പഴിക്കുന്നു നാം, മാനവർ തെല്ലെങ്കിലും ബാക്കിയുണ്ടോ പരസ്‌നേഹം, സാഹോദര്യം പിച്ചക്കാശിനു വിൽക്കുന്നു പ്രകൃതിതൻ പച്ചപ്പിനെ! ആമാശയം ആശയാക്കി കീശവീർത്തു നടപ്പവർ Generated from archived content: poem3_apr23.html Author: thirumala-sivankutti
സ്‌ത്രീധനം
സ്‌ത്രീയൊരു ധനമായാൽ പിന്നെ സ്‌ത്രീധനമെന്തിനു പുരുഷന്മാരെ ലക്ഷം രൂപയും പുത്തൻ കാറും ലക്ഷണമുളെളാരു പെണ്ണിനു തുല്യം! Generated from archived content: poem16-jan.html Author: thirumala-sivankutti
കിരാതത്തം
കാക്കിക്കുളളിലെ കാടത്തം കണ്ടെൻ കണ്ണുകലങ്ങുന്നു. ഉരുട്ടലിൻ മേളയോ ഉരുളിൻ കാഴ്‌ചയോ അരങ്ങേറുന്നു പോലീസ് ലോക്കപ്പുമുറികളിൽ ഉയർപോയോരുടലുകൾ കയറിൽക്കെട്ടി താഴ്‌ത്തി ഉറിയടിച്ചു രസിക്കുന്നുവോ? ഉണ്ണിക്കണ്ണനാം ലാത്തിധാരികൾ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട കാക്കിപ്പടകളാൽ തീർക്കയോ കൊലക്കളം കേരളം നടുങ്ങുന്നു. Generated from archived content: poem12_dec17_05.html Author: thirumala-sivankutti