Home Authors Posts by തെരേസ പീറ്റർ

തെരേസ പീറ്റർ

0 POSTS 0 COMMENTS

കണ്ണുകടി

സോദരമർത്യന്നു നേട്ടം വരുംകാലം ഉളളുതുറന്നു ചിരിക്കവേണം അസൂയ ചിത്തത്തിന്റെ പീഢനമെക്കാലം മുളയിലേനുളളിയകറ്റവേണം. പോരാട്ടം നന്മയും തിന്മയും മത്യുഗ്രവൈരിയായ്‌ നമ്മിൽ വസിക്കുന്നുയെന്നുമെന്നും തിന്മയാം ശത്രുവോടത്യുഗ്രപോരാട്ടം നമ്മോടുതന്നെ നടത്തവേണം. ഉൾപ്പോര്‌ ഉൾപ്പോരു മർത്യന്റെ ശാപമാണെന്നെന്നും ഉൾപ്പോരിലാണ്ടുമദിക്കരുതേ പക്വതയാർന്ന സമീപനത്താലെന്നും ദൗർബല്യമേതും തിരുത്തവേണം Generated from archived content: poem6_dece27_05.html Author: theresa_peeter

വിളങ്ങിടട്ടെ ഭാരതം

സ്വതന്ത്രഭാരതം നമുക്ക്‌ ജന്മമേകും ഭാരതം ജയജയ നീണാൾ ജയ! ശാന്തിതൻ കൊടിക്കീഴിൽ മുക്തിതൻ സുഖം നുകർന്നയെത്രയെത്രയാണ്ടുകൾ കഴിച്ചുധന്യഭൂവിതിൽ ഭാരത തനയർ നാം. സ്വതന്ത്രശാന്തി കൈവരിച്ചു നിർഭയം വസിക്കുവാൻ എണ്ണമറ്റ ജീവിതങ്ങൾ ബലി കഴിച്ച ഭാരതം. അഹിംസതൻ പതാകയേന്തി സഹനസത്യപാതയിൽ സുധീരരായ്‌പ്പോരാടിയ ധന്യരേ, നമോവാകം ഭാരതം പതാകനാട്ടി സ്വതന്ത്രഗീതം പാടവേ, അശാന്തിതന്നിരുളകത്തിലുൾത്തടങ്ങൾ തേങ്ങുന്നു. ഭാരത പതാക പാറിയോതിടുന്ന മന്ത്രണം ധന്യരാഷ്‌ട്രശില്‌പികൾ കൊളുത്തിവച്ച മൂല്യങ്ങൾഃ- സമൃദ്ധി-ശാന്തി-സ്‌നേഹ-കരുണ-കാന്തിയ...

ചിരംജീവി

ജീവിതം സുഖദുഃഖസമ്മിശ്രം ജീവജാലവും വന്നുംപോയുമിരുന്നിടും ജീവിതം പരനും പുണ്യമാക്കുകിൽ ജീവിച്ചിടും ചിരം നരൻ കെട്ടുപോകിലും Generated from archived content: poem5_apr27_07.html Author: theresa_peeter

ഞാനൊരപരാധി

കൊടുംതമസ്സൊരു ഗിരിയായ്‌പ്പൊങ്ങി മൂടീടുമെന്നോയെൻ ജീവിതമഖിലം ഇവിടെ ശൂന്യം, നിഷ്‌ഫലമായ്‌ വരുമോ? കരേറ്റമില്ലേ? പാപച്ചുഴിയിൽ വിവശൻ ഞാനിന്ന്‌ മുക്തിക്കായിതാ കേണീടുന്നു, ഞാനൊരപരാധി. മധുരം കിനിയും ജീവിതചഷകം ആസ്വദിച്ചീടാൻ പാപം കുമിയും നിബിഡവനത്തിൽ മുരണ്ടിരുന്നു ഞാൻ. പണക്കൊഴുപ്പിൽ മദിരാക്ഷികളിൽ കൂത്താടീടാനായ്‌ ഓഹരിവാങ്ങി വീടുവിട്ടൊരു കടുത്ത താന്തോന്നി ‘അരുതേ, അരുതേ....’ അന്തഃകരണം വിലക്കിയ നിമിഷങ്ങൾ പുച്ഛപുരസ്സരം തള്ളിയകറ്റി അടച്ചു ഉൾകൺകൾ മദിച്ച നാളുകൾ ക്ഷണികം ക്ഷണികം പാപ്പരത്തത്തിൻ നെറുകയിലെത്തി, ദുരി...

കവിയരങ്ങ്‌

മാനസമണിത്തട്ടിൻ വർണ്ണരാജികൾ വിരി- ച്ചാമോദം പകർന്നൊരാ മോഹന സായാഹ്നമേ, കവിയരങ്ങിൻ ഭാവഭംഗിയിൽ ലയിക്കവേ അഭൗമമേതോ ലോകത്തേറ്റിയ പ്രതീതിയായ്‌. മാനസം പ്രസാദത്തിൻ ദീപ്‌തിയിൽ ജ്വലിക്കയും ചേതനയോലും കാവ്യശീലുകളൊഴുകിയും ആത്മനൊമ്പരങ്ങളായുൾപ്പുളകങ്ങൾ ചിന്താ- ധാരയായ്‌, പരിഹാസനോവുകൾ, ഇന്നിന്റെയീ- ലോകപതനങ്ങൾ, കുന്തിയും ശ്രീയേശുവും കവിമാനസം-വിരഹാഗ്നിയും-മാതൃത്വത്തിൻ മോഹനപ്രതീക്ഷകൾ ഈ വിധമലതല്ലി- യെത്രകാവ്യശീലുകൾ അത്യന്തം മനോജ്ഞമായ്‌. ഞാനുമാസുമോഹനമാനന്ദക്കടലിലെ വെൺനുരയൊന്നായലതല്ലിയും രസിച്ചീലേ? അവിടെ പ്രശോഭിച്ച ഭാ...

ചിത്രകാരൻ

തെരുവിലൂടന്നു ഞാൻ നടന്നീടവേ, വഴിയോരത്തൽപ്പനേരം നിൽക്കവേ, കണ്ടു ചെറുബാലകൻ ചാരെയായ്‌ അഴുക്കുകടലാസ്സിൽ ചിത്രം വരപ്പതായ്‌ ശ്രദ്ധവെച്ചു നിമിഷം ഞാൻ പേപ്പറിൽ ജീവൻതുടിക്കും പട്ടിക്കുട്ടിയൂക്കത്തിൽ മേലേയ്‌ക്കാഞ്ഞുകുതിക്കുന്നൊരാചിത്രം നോക്കി - നോക്കിക്കൊതിച്ചങ്ങുനിന്നുപോയ!! എത്രയോ മണിമുത്തുകൾ ചേണിയിൽ പൂണ്ടുകിടക്കുന്നു ലോകമറിയാതെ വിശപ്പേറിവയറുപൊരിയവേ, കത്തലാറ്റാൻ വരച്ചതുമാവണം കഷ്ടം! കുരുന്നു നിരാശ്രയരെത്രയോ വാസനയൊത്ത നിഷ്‌പ്രഭാമുത്തുകൾ! എല്ലുന്തിയും കീറവസ്ര്തമുടുത്തവൻ വീണ്ടും കോറുന്നു ജീവചിത്രത്തിനായ്‌. ...

മാമകനാടേ, വെൽക

എത്രമേൽ വന്ദിക്കേണ്ടൂയെത്രമേൽ പുകഴ്‌ത്തേണ്ടൂ മാമകനാടിൻ പുകൾ പാടിയാടിടേണ്ടനാൾ. അമ്പതിൻ തിരുമുറ്റത്തെത്തിയ മമനാടേ, ജനനീ, ജയജയ! നേരുന്നൂ സ്‌തുതിപ്പുകൾ മാബലിമന്നൻ വാണ; മാമുനീവിശുദ്ധിക- ളുൾക്കൊണ്ടു പ്രസാദങ്ങൾ ചൊരിഞ്ഞ മലയാളം കണ്ണിനും മനസിന്നുമിമ്പമായ്‌-കുളിർമ്മയായ്‌ സർഗാത്മസൗന്ദര്യങ്ങൾ വഴിക്കും മലയാളം തുഞ്ചൻകിളിക്കൊഞ്ചൽ-ശ്രീശങ്കരാചാര്യർത- ന്നാത്മ പ്രബോധനമുൾക്കൊണ്ട മമനാടേ, വിജ്ഞാനപ്പടവിങ്കൽക്കുതിച്ചുവളർന്നിന്ന്‌ വിജയം വരിപ്പതിലഭിമാനികൾ നമ്മൾ ശാസ്‌ത്രത്തിൽ മുന്നേറ്റങ്ങളറിവിൻ മികവുകൾ കമ്പ്യൂട്ടർ-ഇന്റർനെറ...

പൊൻവിളക്ക്‌

അമ്മ വീടിന്റെ പൊൻവിളക്കാവണം അമ്മമാഹാത്മ്യം വഴികാട്ടണം ചുറ്റിലും അമ്മട്ടീഭൂവിലെല്ലാ ഗൃഹങ്ങളും അരിമുല്ലപോൽ ഗന്ധമാവട്ടെ മേൽക്കുമേൽ. Generated from archived content: poem2_apr27_07.html Author: theresa_peeter

കൈഗുണം

കൈകളീശൻ മെനഞ്ഞു സന്തുഷ്‌ടനായ്‌ കൈയ്യഴിഞ്ഞപരന്നുപകാരിയായിടാൻ കൈവഴികൾ വിഭിന്നമായീടില്ലും കൈകൾ നന്മയെപ്പുണരുവാൻ നീട്ടിടാം. Generated from archived content: poem2_apr20_07.html Author: theresa_peeter

കർമ്മകാന്തി

ദുർചിന്തകൾ നമ്മെ വലയ്‌ക്കുകിൽ ആട്ടിയോടിച്ചകറ്റിടാം വീണ്ടും വന്നെത്തിനോക്കിയാൽ മനകവാടമടച്ചിടാം. നല്ലതൊക്കെയും കണ്ടീടുവാൻ അകക്കണ്ണുകൾ തുറന്നിടാം ദുഷ്‌കർമ്മങ്ങൾ കാണുവാൻ മോഹമില്ലൊട്ടുനേരവും പരന്നുശാന്തി നൽകീടുവാൻ മനവും കയ്യുമുയർത്തീടാം. അപരന്റെ കുറ്റം പൊറുക്കുകിൽ ഹൃദയസുഖം വരിച്ചിടും ഉലകിൽ ലഭിച്ച കാലങ്ങൾ കർമ്മകാന്തിയിൽ വർത്തിപ്പാൻ ജന്മമരുളിയ തമ്പുരാൻ എന്നുമെന്നും തുണയ്‌ക്കണേ. Generated from archived content: poem11_may26_07.html Author: theresa_peeter

തീർച്ചയായും വായിക്കുക