തെക്കുംഭാഗം മോഹൻ
ഗുരുദേവനും – ‘കഷ്‌ട’വും
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും............! അവർക്കിടയിൽ ‘കഷ്‌ടം’ എന്ന ഒരു വാക്കും! ഇതൊക്കെ തലമുറയ്‌ക്ക് അറിയാം എന്നു തോന്നുന്നില്ല. അറിയുന്നതിനോടു പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നും വരില്ല! ഭ്രാന്താലയമായിരുന്ന കോരളത്തെ സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലേയ്‌ക്ക് നയിച്ച രണ്ടു കർമ്മയോഗികൾ. സമകാലീകരായി ജീവിക്കുകയും പരസ്‌പരം ഇഷ്‌ടപ്പെട്ടും ആദരിച്ചും കഴിഞ്ഞിരുന്ന അവർ ഗുരുശിഷ്യരായിരുന്നു. എന്നത് ഇന്നു തർക്കവിഷയം. ആര്, ആരുടെ ശിഷ്യൻ എന്ന ഗർവ്വുനിറഞ്ഞ ചോദ്യത്തിനും അത്രകാലപ്പഴക്കമില്ല അങ്ങനെ ഒരു ചോ...