തേജസ്വിനി
മൂല്യനിർണ്ണയം
പേരു നഷ്‌ടപ്പെട്ട, മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളിൽ, വിശപ്പിന്റെ വിളിയിൽ, കടുത്ത ജ്വരത്തിൽ അഴിയുന്ന ചേലകൾ മിനീരിൽ നനഞ്ഞത്.... നനഞ്ഞ നഗ്നതയിൽ ആസക്തിയുടെ തുഷാരബിന്ദുക്കൾ പുരണ്ട നോട്ടുകൾ വീണത്. അന്നമായി, മരുന്നായി, അക്ഷരങ്ങളായി വസ്‌ത്രമായി അവ ഒരിക്കൽ അവനെ തേടിയെടുത്തും; അതിൽ പറ്റിപ്പിടിച്ചിരുന്ന പിറക്കാതെപോയ ഉണ്ണികൾ അവനെ നോക്കിച്ചിരിക്കും; ചിരിയിലന്ത്യം വന്ധ്യയായ വാമഭാഗം സ്വയമെരിയും അവ യാത്ര തുടരും; ദുഷിച്ചചോര പുരളാൻ..... മൂല്യം നിർണ്ണയിക്കുന്നത് താണ്ടിയ വഴികളും ഉപയോഗവുമല്ല; അക്കങ്ങൾ, വെറും അക്...
കൽഹൃദയങ്ങൾ
എന്റെ ഹൃദയത്തിൽ ആഴ്‌ന്ന മഴുവിൽ പടർന്ന രക്തത്തിൽ നീ എഴുതി ‘മരം ഒരു വരം’. ചോരവറ്റിയ എന്റെ ശവത്തിൽ നീ പണിയിച്ച വാതിലിൽ കൊത്തിവച്ചത് താമരക്കണ്ണനോ സരസ്വതിയോ. എന്റെ പട്ടടച്ചൂടിൽ വെന്ത ചോറിൽ നീ വളരും കൈകൾ ഛേദിച്ച് നീ ‘പിടി’യിട്ട മഴു ഹൃദയങ്ങൾ കീറിമുറിക്കും ആ ചോരയിൽ നീ പിന്നെയും എഴുതിച്ചേർക്കും ‘മരം’ ഒരു വരം. Generated from archived content: poem1_feb26_09.html Author: thejasvini