തനേഷ് തമ്പി
ജാരദുഃഖം
വാക്കു മുറിഞ്ഞുപോയ രാത്രിയിൽ നമ്മളാരോ വലിച്ചെറിഞ്ഞ എച്ചിൽപ്പൊതികളായി തീരുമ്പോൾ പൂർവപ്രണയവും ഭ്രാന്തരതിയും ഞരമ്പു മുറിച്ചൊഴുക്കുന്ന ആസക്ത രക്തവും അവസാന സ്വപ്‌നത്തിന്റെ ആദ്യഞ്ഞരക്കവും ഒരു തെരുവുതെണ്ടിയുടെ തൊണ്ടയിൽ കുരുങ്ങുന്നു വെറുക്കപ്പെട്ട നിമിഷങ്ങളിൽ പരസ്‌പരം പകർന്ന ഉമിനിരിൽ നിന്നും നിശബ്‌ദം ഒരു പടയൊരുക്കം തുടങ്ങുന്നു എല്ലാ തെരുവുകളും ഉറങ്ങാതിരിക്കുന്നതിനാൽ ഒരു കുളമ്പടിയൊച്ചപോലും കേൾപ്പിക്കാനാവാതെ എങ്ങിനെ പ്രണയിക്കാൻ ! Generated from archived content: poem2_d...
ഒരിടം
തിരഞ്ഞുവന്ന ഒരിടം വീണ്ടെടുക്കാനാവാത്ത വിധം ഒലിച്ചുപോയി ഈ രാത്രിയിൽ എല്ലാ നിലവിളികളെയും പൊത്തിപ്പിടിച്ച് തിരിച്ചു നടക്കണം പകൽദൂരത്തിനപ്പുറം വേറൊരിടമുണ്ടാകും പ്രളയകാലം കാത്ത് ഒലിച്ചിറങ്ങാൻ അതിനു മുമ്പേ അവിടം പറ്റണം അതുവരെ, ഇടം കണ്ടെത്തിയവർ വരണ്ട മൺമീതെ ദാഹിച്ചിരിക്കുന്നുവെന്നത് ഓർക്കാതിരിക്കണം Generated from archived content: poem2_may16_07.html Author: thanesh_thampi
മീൻമണമുളള മഴയെക്കുറിച്ച്
ആഴ്‌ചയൊന്നായി നശിച്ച മഴയെന്ന് ഉമ്മറത്തമ്മാവന്റെ പ്‌രാക്ക് മാസം മുമ്പിതേ നാവൊരു മഴ പെയ്‌തെങ്കിലെന്ന് പറഞ്ഞിരുന്നു പാതിരാക്കാണ് അമ്മ വിളിച്ചുണർത്തിയത് തെക്കേപാടത്ത് പുഴവെളളമെത്തി ഇടിമിന്നൽ വെട്ടത്തിൽ പുറത്തേക്ക് ചേമ്പിലയാൽ തലമറച്ച് വരമ്പുകളിലൂടെ വഴുക്കാതെ ഞങ്ങളെത്രപേർ എത്രകാലം ചാലിലൂടെ മലവെളളത്തിൽ കല്ലുരുളുന്ന ശബ്‌ദം ഇരുളിൽ കനക്കുന്ന ഭീതിയോരത്ത് മീൻചാട്ടങ്ങളുടെ നിറവ് ചെളിവെളളം നിറഞ്ഞ പാടത്തിറങ്ങുമ്പോൾ സൂക്ഷിച്ചെന്ന് അമ്മയുടെ കണ്ണുകൾ ഞണ്ടിനെ കണ്ട് പേടിച്ച് അമ്മായിയുടെ സാരിത്തുമ്പ...