തമ്പി ആന്റണി തെക്കേക്കുറ്റ്
മിസ്സ് കേരളായും പുണ്യാളനും
ഈ കഥ വെറും സാങ്കൽപ്പികം മാത്രമാണ്. ഇപ്പോൾ അമേരിക്കയിലോ ഇന്ത്യയിലോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ചെറിയ ഒരു നൂൽ ബന്ധംപോലുമില്ല . അങ്ങെനെ ആർക്കെങ്കിലും തോന്നാനിടവരുന്നുണ്ടെങ്കിൽ അതു വെറും യാദൃചികം മാത്രമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ .
എന്ന് കഥാകൃത്ത് രാജു കോടനാടാൻ
എന്റെ നാട്ടുകാരി അതായത് പള്ളിക്കത്തോട് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന അനുപമാ മത്തായിയെപറ്റിതന്നെയാണ് പറഞ്ഞുവരുന്നത് . ഞാൻ അവളുടെ നാട്ടുകാരാൻ രാജു കോടനാടാൻ. അവളെപ്പറ്റിയുള്ള ഒരവിശ്വസനീയമായ കഥയായി ഒരു പക്ഷെ വായിക്കുന്നവര്ക്ക്...