Home Authors Posts by താമരക്കുളം ഖാൻ

താമരക്കുളം ഖാൻ

0 POSTS 0 COMMENTS

മത്സഖി

മാനസമൈനതേൻ തുളുമ്പി കാനനമാകെതുള്ളിനടന്നു... ആയിരമായിരമാത്മവ്യഥകൾ മായിക ഭൂവിൽ കൂടു കടന്നു തീരംതേടും സ്മേരവദനം ചാരെനിന്നു നൃത്തം ചെയ്തു താരകറാണികൾ പൂമഴചാർത്തി നീരദമാകെ തണലുവിരിച്ചു. മാമക വൃഥകൾ ദൂരെ മറഞ്ഞു ജീവിതമിന്നൊരു പന്തലൊരുക്കി കൂട്ടരുസ്നേഹപ്പൂന്തേൻ നൽകി കൂട്ടിനു മത്സഖിയമുനയുമായി. Generated from archived content: poem17_apr10_07.html Author: thamarakkulam_khan

മോഹപ്പക്ഷി

സ്‌നേഹസാമ്രാജ്യത്തിന്റെ ചെങ്കോലും കിരീടവും മോഹപക്ഷിക്കേകി മുരളിയവളേകി. ലോലപക്ഷങ്ങൾതോറും തോരാത്ത തേൻമാരി ലീലാവിലാസങ്ങളിലമർന്നു പറവപ്പെൺ. പുല്ലാഞ്ഞിക്കാടുതോറും പറന്നുപറന്നവൾ കല്യാണക്കുറിമാനം പറഞ്ഞു പറന്നുപോയ്‌ മാനസപ്പൊരുളിന്റെ ചെപ്പുകൾ തുറന്നപ്പോൾ ഗാന തുമ്പികളാകെ തുടരെ നൃത്തം ചെയ്‌തു അറബിപ്പൊന്നിൻ നാടിന്നാടകളണിഞ്ഞപ്പോൾ നീരണിയധരങ്ങൾ വിടർന്നു വിവശയായ്‌. മാന്തളിർകൊത്തിത്തിന്ന ഗാനകോകിലത്തിന്നു മോദപ്പല്ലക്കിലേറ്റിയാശംസയരുളുന്നു. Generated from archived content: poem...

പ്രിയ

ജീവരാഗപരാഗ വിഭൂതിയിൽ ആഹരീരാഗമെന്നിലുണർത്തിയോൾ ദാഹമേറിയ സ്വർഗ്ഗീയചിന്തയിൽ സ്‌നേഹമെന്തെന്നരുളിയ പൈങ്കിളി യൗവനോഷ്‌മള നിശ്വാസധാരകൾ വീശിയെന്നുടെ കൈപിടിച്ചെത്തിയോൾ തപ്‌തവേദനയെന്നെ മഥിച്ചനാൾ സ്വപ്‌നമേകിയുണർത്തിയ മൈനനീ നിത്യസായൂജ്യ റോജാമലരുകൾ ചിത്തമാക്കിയ മോഹിനിയാണുനീ സ്വന്തമെന്ന പദത്തിൻ വിലയറി- ഞ്ഞാത്മബന്ധമുറപ്പിച്ച രാഗിണി നിത്യനൂതന പ്രണയവർണ്ണങ്ങളിൽ ശക്തിയൂന്നിയനുഗ്രഹിച്ചെന്നെ നീ വൻ കയങ്ങളിലോളങ്ങളില്ല നീ- യെന്നുമെന്നുടെയാകാശഗംഗ താൻ ലോലമോഹനത്തൂവലുമേന്തിയെൻ ചേതനപ്പരപ്പാകെപ്പറന്നു നീ ദൂതുചൊല്ലുവാനാധിയുലച്...

സുഭാഷിതം

പൊൻനിലാപാലാഴിപ്പുഴ നീന്തി മനുജൻ നന്മതന്നലയാഴി നീന്തുന്നു ദീനർ ഉണരുന്നു ഉല്‌പതിഷ്‌ണുക്കൾതൻ സ്‌നേഹം കനലുറയും കനവുകൾ ഹൃദയമുരുക്കി എന്നിട്ടും ഉണരട്ടെ ഉയരട്ടെ വാമനചരണം തുണയോടെ പോയിടാം സന്മാർഗ്ഗചിത്തരായ്‌. Generated from archived content: poem7_dec.html Author: thamarakkulam_khan

മയൂരനൃത്തം

സ്‌നേഹപ്പുതപ്പിൻ പുരയുടെമുന്നിലെ നനവാർന്ന തറയിൽ നീനിന്നു രാഗപ്പൊലിമയോ സസ്‌നേഹമോലുന്ന കാമിനു കാതരയെത്തി ജീവകാരുണ്യംവഴിയുന്ന സഖികളിൽ മെതിയടി ശബ്‌ദസ്വരങ്ങൾ കൃഷ്‌ണപ്പരുന്തു പറക്കുന്നു, കണ്ടിടാം ചാളതൻ ഓലപ്പഴുതിൽ ആയിരം വർഷദലങ്ങൾ കൊഴിഞ്ഞാലും മായില്ല താപകനൃത്തം, സ്വർണ്ണമയൂരത്തിൻ നൃത്തം. Generated from archived content: poem4_nov25_05.html Author: thamarakkulam_khan

ജന്മദിനം

പൊന്നോമൽ കുമാരന്റെ ‘ബെർത്തുഡേ’ യാഘോഷിക്കാൻ കൃത്യമായ്‌ ക്ഷണിച്ചപ്പോൾ ‘ലീവി’ല്ല പങ്കെടുക്കാൻ! ‘ബെർത്തുഡേ’ മുന്നോ നാലോ ദിവസം നീട്ടീടുവാൻ ചൊല്ലിയ, യുദ്യോഗസ്‌ഥൻ മാമക സഹോദരൻ! Generated from archived content: poem3_feb4_11.html Author: thamarakkulam_khan

ദാഹം

ചുട്ടുപഴുത്ത അന്തരീക്ഷം. ആരും പുറത്തിറങ്ങുന്നില്ല. മറ്റുജീവജാലങ്ങളും അതുപോലെ തന്നെ. അടുത്തുള്ള ബസ്‌ സ്‌റ്റോപ്പിലേയ്‌ക്കു വേഗത്തിൽ ഒരാൾ പാഞ്ഞുവരുന്നു. ആദ്യം കണ്ടവീട്ടിലേക്കു നടന്നു.‘ എന്താണ്‌? ഗൃഹനാഥൻ ’സർ, കുറച്ചുവെള്ളം കുടിക്കാൻ വേണം‘ - അപരൻ കാരുണ്യവാനായ വീട്ടുകാരൻ ഒരു പാത്രം നിറയെ വെള്ളവുമായി വന്നു. അപ്പോൾ മറ്റൊരു അയൽക്കാരൻ വീടിന്റെ വാതിലും ജനലും ശബ്‌ദമുണ്ടാക്കാതെ അടയ്‌ക്കുന്നത്‌ കണ്ടു. Generated from archived content: story2_jan21_11.html Author: thama...

തീർച്ചയായും വായിക്കുക