താഹ കൊല്ലേത്ത്
ഒരു നര്‍ത്തകിയുടെ അതിജീവനകഥയുമായി ‘ലോല’...
ലോകത്തെയാകെ പ്രതിസന്ധിയിലാക്കുകയും സിനിമാമേഖലയെ പൂര്‍ണ്ണമായും നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്കാലത്തെ അനുഭവങ്ങള്‍ വിഷയമാക്കി വ്യത്യസ്തമായൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോല, ലോക്ക് ഡൗണ്‍ കാലത്തെ ഒരു നര്‍ത്തകിയുടെ ജീവിതത്തിലെ വൈവിധ്യമാര്‍ന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ്.
മനുഷ്യസമൂഹം വര്‍ത്തമാന കാലത്ത് നേരിടുന്ന അസാധാരണമായ പ്രതിസന്ധി ഒരു നര്‍ത്തകിയുടെ കലാജീവിതത്തില്‍ തീര്‍ക്കുന്ന സാമൂഹികവും മാനസികവും ഭൗതികവുമായ സംഘര്‍ഷങ്ങളാണ് ...
ദൈവത്തിന്റെ ചിത്രം
ദൈവത്തിന്റെ ചിത്രം വരയ്‌ക്കാൻ രാജ്യത്തെ മുഴുവൻ ചിത്രകാരൻമാരോടും ആജ്ഞാപിച്ച രാജാവ്, അതിൽ പരാജിതരായവരെ വധശിക്ഷക്ക് വിധേയരാക്കി. ഒടുവിൽ ഒരാൾ മാത്രം വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും വിലപ്പെട്ട സമ്മാനങ്ങൾ നേടുകയും ചെയ്‌തു. അയാൾ വരച്ചത് രാജാവിന്റെ ചിത്രമായിരുന്നു.
Generated from archived content: story_mar28.html Author: m_thaha
മടക്കയാത്ര
ദാരിദ്ര്യവും കഷ്‌ടപ്പാടുകളുമാണ് വർഷങ്ങൾക്കുമുമ്പ് അയാളെ പ്രവാസിയാക്കിയത്.
കുടുംബം, സുഹൃത്തുക്കൾ, പിന്നെ നൻമ നിറഞ്ഞ ഗ്രാമം....അന്ന് എല്ലാം അയാൾക്ക് സ്വന്തമായിരുന്നു.
ഇന്ന് സമ്പത്തും സൗഭാഗ്യങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരിച്ചെടുക്കാനാവാത്തവിധം എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന് അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിൽ അയാളുടെ അന്വേഷണങ്ങൾ വഴി മുട്ടി. അവസാനം എല്ലാമുളള ഒരിടത്തേക്ക് അയാൾ തിരിച്ചുപോയി. അത് അയാളുടെ മനസ്സായിരുന്നു.
Generated from arch...
ഏട്ടിലെ പശു
പശു അൽപം അഹങ്കാരത്തോടെ ആടിനോട് പറഞ്ഞു. ‘ഞങ്ങളെയിനി ആരും കൊല്ലില്ല, നിയമം വന്നു.’ ആട് പുശ്ചത്തോടെ ചിരിച്ചു. ‘വെളളവും പുല്ലും തരാനും ആളുണ്ടാവില്ല. പട്ടിണി കിടന്ന് നരകിച്ചു ചാകേണ്ടിവരും. ഞങ്ങൾക്കോ, അറവുശാലയിലേക്ക് കൊണ്ടുപോകും വരേക്കും തീറ്റയും കുടിയും കുശാൽ, മരണമോ ഞൊടിയിൽ!’ ആട് മറുപടി പറഞ്ഞു. പശുവിന്റെ പുറത്തിരുന്ന കാക്ക പ്രതികരിച്ചു. ‘മനുഷ്യരെ കൊല്ലരുതെന്ന് പണ്ടേ നിയമമില്ലേ. എന്നിട്ടെന്തായി? ഏട്ടിലെ പശു പുല്ല് തിന്നില്ല.’
Generated from archived content: story4-ila6.html Author: m-thaha-...
ഇന്റർനെറ്റ് പോൾ
കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി മകൻ അച്ഛനോടു പറഞ്ഞുഃ ‘ഇന്റർനെറ്റു പോളിൽ പങ്കെടുത്ത 99 ശതമാനം പേരും പെറ്റമ്മയെ തല്ലിയതു ശരിയെന്ന പക്ഷക്കാർ.’
പത്രവായനയിൽ മുഴുകിയിരുന്ന അച്ഛൻ മറുപടി പറഞ്ഞുഃ ‘ഇതാ മറ്റൊരു സർവ്വേ ഫലംഃ മാതൃത്വത്തിന്റെ മഹത്ത്വമറിയാവുന്ന ഭൂരിപക്ഷത്തിനും ഇന്റർനെറ്റും കമ്പ്യൂട്ടറും അന്യമാണെന്ന്!’
Generated from archived content: story5_may.html Author: m_thaha