താഹാജമാൽ
ദൈവത്തിന്റെ സ്വന്തം പുഴകൾ
ഒഴുകുന്നുണ്ടായിരുന്നു ചാലായി ചാലിയാർ പുണ്യമായ് പമ്പ സമൃദ്ധയായി പെരിയാർ ‘കുറ്റിപ്പുറം’ പാലമായ് ഭാരതപ്പുഴ അയ്‌മനത്തെ കഥയായ് മീനച്ചിലാറ് ‘ദാസന്റെ’ ഓർമയായ മയ്യഴി അതിരപ്പിള്ളിയിലെ കാഴ്‌ചയായ് ചാലക്കുടിപ്പുഴ ഓരോ പുഴയും കല്ലുകളെ മെരുക്കുന്ന കാരണവരായി ഓരോ കയമായി; ഇടവഴിയായി ഒടുവിലത്തെ പുഴയും പ്രതീക്ഷയുമായ് വരണ്ടുനില്‌ക്കുന്നു. പുകൾദൈവത്തിന്റെ സ്വന്തം ഒരുപാടുണ്ടായിരുന്നു; ജലവുമായി ഇപ്പോൾ കണ്ണീരായി കലക്കവെള്ളമായി ചരമപ്പട്ടികയിലേക്ക് കാലൂന്നി നില്‌ക്കുന്നു. പ്രണയത്തിന്റെ ഓളമായും ഓരമായും പടിഞ്ഞാട്...