താഹ മാടായി
നഷ്‌ടജാതകവുമായി പുനത്തിൽ
താങ്കളുടെ ആത്മകഥ പുറത്തിറങ്ങുകയാണല്ലോ. ഇതിനുമുമ്പെ ഇറങ്ങിയ കൃതികളിൽനിന്ന് എത്രമാത്രം ഇത് വ്യത്യസ്തമാണ്? അത് തീരുമാനിക്കേണ്ടത് വായനക്കാരാണ്. പക്ഷേ, എന്റെ ജീവിതത്തിലെ ഒരുപാട് ഓർമ്മകൾ ഇതിൽ വരുന്നുണ്ട്. ഭാഷയിലും ശൈലിയിലും ഇതിൽ വ്യത്യസ്‌തമായ ഒരു രീതിയാണ് ഞാൻ ഉപയോഗിക്കുന്നത്. ഒരു എഴുത്തുകാരന്റെ അവസാനത്തെ അഭയകേന്ദ്രമല്ലേ ആത്മകഥ? അങ്ങനെ തോന്നിയിട്ടില്ല. ഇതുവരെ പിന്നിട്ട ജീവിതം ഈ പുസ്‌തകത്തിൽ വന്നിട്ടുണ്ട്. ഇനിയും പിന്നിടാൻ പോകുന്ന ജീവിതം പിന്നീട് എഴുതിയേക്കാം. എഴുത്തിലും ജീവിതത്ത...