റ്റി.ജി.വിജയകുമാർ
ജോൺ ഏബ്രഹാമിന്റെ ഫിഫ്‌റ്റി ഫിഫ്‌റ്റി
വെളുത്ത ജുബ്ബയും വേഷ്‌ടിയും നീണ്ടതാടി. നീണ്ട മുടി. വെളുത്ത് മെല്ലിച്ച രൂപം ചോദിച്ചു. “കാനം ഉണ്ടോ ഇവിടെ?” ഞാനൊന്നുകൂടി സൂക്ഷിച്ചുനോക്കി. തേറ്റവായിൽനിന്ന് നുരയും പതയും ഇറങ്ങി നീണ്ട താടിയിലാകെ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ‘ഫുൾ’ അടിച്ചിട്ട് ഛർദ്ദിച്ചപോലെ. മേൽമീശ വളർന്ന് അനുസരണയോടെ വായിലേക്ക് അതിക്രമിച്ചു കടക്കുവാൻ ശ്രമിക്കുന്നു. കണ്ടാൽ ഭക്ഷണം കഴിച്ചമട്ടില്ല. കാലുകൾ ചെറുതായി വേയ്‌ക്കുന്നുമുണ്ട്. വാച്ചിൽനോക്കി. സമയം പത്തു മണി പത്ത് മിനിറ്റ്. അത്ഭുതത്തോടെ രൂപഭാവപഠനം നടത്തുന്ന എന്ന...