ടി.ജി.അയ്യപ്പൻ കരുമാല്ലൂർ
മഴ
നിനച്ചിരിക്കാതെയാണ് മഴ പെയ്‌തത്. കയ്യിൽ കുട ഉണ്ടായിരുന്നില്ല. മഴ നനയാൻ മടുപ്പുതോന്നി. ഒരു മരച്ചുവട്ടിൽ കുറച്ചുനേരം നിന്നു. കാറ്റുംമഴയും ശക്തിയായി. ഷർട്ടും മുണ്ടും തലയും മേലും നനഞ്ഞു നാശമായി! അടുത്തുകണ്ട ഒരു വീടിന്റെ ഇറക്കാലയിൽ കേറിനിന്നു. കാറ്റും മഴയും ശക്തിയായതല്ലാതെ കുറഞ്ഞില്ല. വല്ലാത്ത തണുപ്പുതോന്നി. കൈകൾ പിണച്ചുകെട്ടി നെഞ്ചിൽ ചേർത്തുവെച്ചുകൊണ്ട് ചുരുണ്ടുകൂടി ആ വീടിന്റെ ഭിത്തിയിൽ ചേർന്നു നിന്നു. സുന്ദരിയായ ഒരു പെൺകുട്ടി വീടിന്റെ വാതിൽക്കൽ വന്ന് തല പുറത്തേക്കു നീട്ടിയശേഷം ഉടൻ തല അകത്ത...
സഹായം
വേനൽക്കാലം ചുട്ടുപ്പൊള്ളുന്ന വെയിൽ. ഒരു മീറ്റിംഗിനു പോയി വരികയായിരുന്നു. കുറെ നടന്നു. വിയർപ്പു തുടച്ചു കളഞ്ഞു. ബസ്‌സ്‌റ്റാൻഡിൽ, കിടന്ന ബഞ്ചിൽ ഇരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ബസ് വന്നത്. യാത്രക്കാർ തിരക്കിട്ടു ബസിൽ കേറാൻ തുടങ്ങി. ഒരു കണക്കിനു ഞാനും ബസിനുള്ളിൽ കേറിപ്പറ്റി. ബസിൽ നിന്നുകൊണ്ടു ഞാൻ പുറത്തേക്കു നോക്കി. കൂളിംഗ്‌ഗ്ലാസും വെച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ബസിൽക്കേറാൻ തപ്പിത്തടഞ്ഞു വരുന്നു. അയാൾ അന്ധനാണെന്ന് എനിക്കു മനസിലായി. ഇറങ്ങിച്ചെന്ന് അയാളെ സഹായിക്കണമെന്നു ...
മങ്കമ്മ
കുറെ നാടോടികള വന്ന് പഞ്ചായത്തു വളപ്പിൽ താവളമടിച്ചു. ആദ്യമായിട്ടല്ല ഇവർ വരുന്നത്. എല്ലാവർഷവും വരാറുണ്ട്. അടുത്തുളള കുളത്തിൽനിന്ന് ആമയെ പിടിച്ചു തിന്നുന്നതിനും നല്ല കളളുകുടിക്കുന്നതിനുമാണ് വരുന്നത്. ആമ മാത്രമല്ല, കോഴി, താറാവ്, താറാവുമുട്ട തുടങ്ങിയ വിലപിടിപ്പുളള സാധനങ്ങളും ഇവർ ആഹാരമാക്കാറുണ്ട്. അടുത്ത സ്ഥലത്തുനിന്നും ഓട്ടോയിലാണ് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നത്. നേരം വെളുക്കുമ്പോൾ കുട്ടികൾപോലും നൂറിന്റെ നോട്ടും കൊണ്ടാണ് ചായക്കടയിൽ വരുന്നത്. ഈ നാടോടികൾക്ക് എന്താണ് പണിയെന്ന് ആർക്കും...
പെങ്ങൾ
അവിഹിതമായി ഗർഭിണിയായ സഹോദരി. ആത്‌മഹത്യ ചെയ്‌തപ്പോൾ നാടുവിടണമെന്നു തോന്നി. അപമാനഭാരം പേറിക്കൊണ്ട് അധികനാൾ വീട്ടിൽ നിൽക്കാൻ ജോസഫിനായില്ല. പ്രായമായ അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചുകൊണ്ട് ജോസഫ് ഒരു ദിവസം നാടുവിട്ടു. പട്ടണങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ജോലി ചെയ്‌ത് കടത്തിണ്ണകളിലും പളളിവരാന്തയിലും അന്തിയുറങ്ങി. ജോലി ചെയ്‌ത് കൈയിൽ കുറച്ചു കാശുവന്നപ്പോൾ തമിഴ്‌നാട്ടിലേക്കു പോകണമെന്നു തോന്നി. കളളവണ്ടിക്കയറി മദ്രാസിൽ എത്തിയ ഒരു വെളുപ്പാൻ കാലത്താണ് മദ്രാസിൽ ചെന്നത്. അപരിചിതമായ പട്ടണത്തിൽ നിന്നപ്പോൾ വൻതിരകൾ ഉ...
അളിയന്റെ മുണ്ട്
രാജഗോപാലന് രണ്ടു ശത്രുക്കൾ മാത്രമാണ് ഉളളതെന്ന് അയാൾ പറയാറുണ്ട്. ഒന്നാമത്തെ ശത്രു ഭാര്യ. രണ്ടാമത്തേത് ടി.വി. കഥയെഴുത്തുകാരനായ രാജഗോപാലന് വല്ലപ്പോഴും വീണുകിട്ടുന്ന ആശയം കടലാസിൽ പകർത്താൻ ഇരിക്കുമ്പോഴായിരിക്കും ഭാര്യ വായ തുറക്കുന്നത്. അപ്പോൾ എഴുത്തു നിറുത്തി എവിടെയെങ്കിലും ചുരുണ്ടുകൂടിയിരിക്കണം. ചിലപ്പോൾ ടിവിയായിരിക്കും വായ തുറക്കുന്നത്. അപ്പോഴും ഫലം മേപ്പടി തന്നെ. ചില സമയങ്ങളിൽ ടിവിയും ഭാര്യയും ഒന്നിച്ചു വായതുറക്കും. അപ്പോൾ പിന്നെ എഴുത്തുനിറുത്തി മസാലാ മറിയത്തിന്റെ വീണാട്ടം റസ്‌റ്റോറന്റിൽ ...
മൃഗങ്ങൾ
മദ്യം കഴിക്കാം സുഖിക്കാം നശിക്കാം! അദ്ധ്വാനത്തിൻ ഫലമാകെത്തുലക്കാം! വീടും പറമ്പും വിലക്കുകൊടുക്കാം വീടില്ലാതായാൽ പെരുവഴിതെണ്ടാം നഗ്നനായ് നിന്ന് നെറികേട് കാട്ടാം നാണമെന്നുള്ളത് പാടേമറക്കാം നല്ലതു നാക്കത്ത് തോന്നാതിരിക്കാം എല്ലാം തെറിയിലൊതുക്കിനിറുത്താം വീട്ടിലുള്ളോരുടെ സ്വൈരം കെടുത്താം നാട്ടുകാരോട് വെറുപ്പുവാങ്ങിക്കാം താതിന്നം തെയ്യന്നം പാടി നടക്കാം കോലില്ലാ കോലിന്റെ കളിയും കളിക്കാം ഭാര്യയെത്തല്ലാം തല്ലുന്നതിനുള്ള കാരണമൊന്നും പറയാതിരിക്കാം കൊച്ചുങ്ങൾ തല്ലിപ്പിടഞ്ഞു കരഞ്ഞാൽ അച്ഛനാണെന്നുള്ള...