ടെസ്സി ജോസ് പുതുശ്ശേരി
സൗഹൃദം
അകലെയേതോ ദിക്കിൽ നിൻസ്വരം കേട്ടു ഞാൻ നിന്നെ ഓർത്തങ്ങിരിക്കവേ നിൻ വിലാപം അറിഞ്ഞു ഞാൻ പോയ് മറഞ്ഞൊരാ ജീവബിന്ദുവേ തേടി നീ നെഞ്ചിലൊരു നീറ്റലായ് കഴിഞ്ഞു നീ പ്രിയ തോഴി നിൻ മാനസം കാണുന്നു ഞാൻ ആത്മ നൊമ്പരത്താൽ പിടയുന്നു ഞാൻ ഓർമ്മകൾ വേട്ടയാടുന്നു, ഗദ്‌ഗദം നിറക്കുന്നു മാനസം എന്താശ്വാസം നിനക്കേകിടും ഞാൻ? ദശാബ്‌ദങ്ങൾ പിന്നിട്ടീടിലും മറക്കില്ല നിൻ സൗഹൃദം എന്നുമെൻ ഓർമ്മയിൽ സുഗന്ധം നിറക്കും മുല്ലമൊട്ടായിരുന്നു നീ ഓർമ്മതൻ കളി മുറ്റത്തെ കണിക്കൊന്നയായിരുന്നു നീ നീയും നിൻ കുടുംബവും പ്രിയമുള്ളവരായിരുന്നെന്നുമെന്...