റ്റി.ഡി. സദാശിവൻ പ്രാക്കുളം
വമ്പനും കൊമ്പുകുത്തും
സത്യത്തിൽ നിന്നു വ്യതിചലിച്ചാൽ മർത്ത്യൻ തൻ ജീവിതം ദുഃഖപൂർണ്ണം ധർമ്മത്തിൽ നിന്നു വ്യതിചലിച്ചാൽ കർമ്മങ്ങളെല്ലാം വഴിപിഴക്കും സത്യവും ധർമ്മവും ജീവിതത്തിൽ രക്ഷാ കവചങ്ങളോർക്ക നമ്മൾ! സ്‌നേഹത്തിൽ നിന്നു വ്യതിചലിച്ചാൽ പാപത്തിൻ പാതാളം തന്നിൽ വീഴും സ്‌നേഹമിയലാത്ത ജീവിതത്തിൽ മനുഷ്യബന്ധം പുലരുകില്ല മൂല്യ മെഴാതുള്ള ജീവിതത്തിൽ ശാന്തി തൻ ചന്ദ്രനുദിക്കുകില്ല ഘോരകർമ്മങ്ങൾ തൻ പട്ടടയിൽ നീറിപ്പുകഞ്ഞീടും മൂർഖജന്മം വന്മദം പൂണ്ടു ഞെളിഞ്ഞിരിക്കും കന്മഷരൂപികളോർക്ക നിത്യംഃ കാലം പിടിച്ചു ചുഴറ്റിടുമ്പോൾ ഏതൊരു വമ്പനും കൊമ്പ...