ടി.വിഷ്ണുനാരായണൻ
ദേശീയപ്രസ്ഥാന ചരിത്രത്തിലെ വിവാദപുരുഷന്റെ ചരമദിനത്...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച ഏക മലയാളിയും ഗാന്ധിജിയെ വിമർശിച്ചതിന്റെ പേരിൽ ഏറെ എതിർപ്പുകൾക്ക് വിധേയനാവുകയും ചെയ്ത ചേറ്റൂർ ശങ്കരൻ നായർ മരിച്ചത് ഏപ്രിൽ 22നോ 24നോ എന്നതാണ് അദ്ദേഹത്തിന്റെ 73-ാം ചരമവാർഷികത്തിൽ തർക്കവിഷയമാവുന്നത്. കേരള സാഹിത്യ അക്കാദമിയുടെ ഡയറിയിലും 10വർഷം മുമ്പ് പുനഃപ്രസിദ്ധീകരിക്കപ്പെട്ട സർ. സി. ശങ്കരൻനായരുടെ ആത്മകഥ ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ചരമദിനം 1934 ഏപ്രിൽ 22 എന്നാണ്. കുറച്ചുകാലങ്ങളായി സ്മൃതിദിനമായി കണക്കാക്കിവര...
കുഞ്ചൻനമ്പ്യാരുടെ തൂലിക
ദൈവങ്ങളെപ്പോലും കഥാപാത്രങ്ങളാക്കി സർഗ്ഗസൃഷ്ടി നടത്തിയ നിർവ്വചനങ്ങളുടെ പൂർണ്ണവിരാമങ്ങളിലൊതുങ്ങാത്ത ഈ സർഗ്ഗധിക്കാരി ഉപയോഗിച്ചിരുന്ന എഴുത്താണിയാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. കല്ല്യാണസൗഗന്ധികവും മണിപ്രവാളവും രാമാനുചരിതവും ഗരുഡഗർവ്വഭംഗവുമെല്ലാം കുഞ്ചൻ രചിച്ചത് ഈ എഴുത്താണി ഉപയോഗിച്ചാണെന്നാണ് ഐതിഹ്യപ്പെരുമ. കുഞ്ചൻനമ്പ്യാർ ജനിച്ച കിള്ളിക്കുറിശിമംഗലം ഗ്രാമത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്മാരകമായി പ്രവർത്തിക്കുന്ന വായനശാലയിലാണ് ഈ എഴുത്താണി കുടികൊള്ളുന്നത്. അമ്പലപ്പുഴയിൽ കുഞ്ചന്റെ സതീർത്ഥ്യനായ...
മതേതരത്വത്തിന്റെ പ്രതീകം
വർഗ്ഗീയതയുടെ തിമിരം ബാധിച്ച മതഭ്രാന്തന്മാർക്ക് മുമ്പിൽ മതേതരത്വത്തിന്റെ പ്രതീകമായ മുൻ സൈനികൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിച്ച മുസ്ലീംപള്ളി വേറിട്ട കാഴ്‌ച്ചയാവുന്നു. ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയുമെല്ലാം മതനിലപാടുകൾക്ക് വേണ്ടി തലവെട്ടി കീറുമ്പോൾ മനുഷ്യസ്നേഹമാണ് മഹത്തരമെന്ന പ്രഖ്യാപനം ജീവിച്ചിരിക്കുമ്പോൾ തന്നെ നടത്തിയ മനുഷ്യസ്നേഹിയാണ് ഒറ്റപ്പാലം അമ്പലപാറ തിരുണ്ടിക്കിൽ ഉറുപ്പായിൽ പുത്തൻവീട്ടിൽ കുഞ്ഞുണ്ണി നായർ. തിരുണ്ടിക്കിൽ മേഖലയിലുള്ള മുസ്ലീം സഹോദരങ്ങൾക്ക് നിസ്‌കരിക്കാനും ആരാധന നടത...
ചേരകൊക്ക്
കേരളത്തിൽ ഇതുവരെ പ്രജനനം രേഖപ്പെടുത്തിയിട്ടില്ലാത്ത കൊറ്റി വർഗ്ഗത്തിൽപ്പെട്ട ചേരകൊക്കിന്റെ (ഏഷ്യൻ ഓപ്പൺ ബിൽ) കൂട് ഷൊർണൂരിൽ കണ്ടെത്തി. ഷൊർണൂരിൽ ഭാരതപ്പുഴക്കു സമീപം മാന്നത്തൂർ പ്രദേശത്തെ സർപ്പക്കാവിലെ കൂറ്റൻമരത്തിലാണ് ചേരകൊക്കിന്റെ പ്രജനനം കണ്ടെത്തിയത്. കേരളത്തിൽ ഈ പക്ഷി കൂടു കൂട്ടുന്നത് കണ്ടെത്തിയിട്ടില്ലെന്ന് പ്രശസ്ത പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ ‘കേരളത്തിലെ പക്ഷികൾ’ എന്ന ഗ്രന്ഥത്തിലും ആധികാരിക രേഖകൾ ഇല്ലെന്ന് ഡോ. സലീം അലി ‘ബേർഡ്‌സ് ഓഫ് കേരള’ എന്ന പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്. കഴുകനെക്ക...
ഗ്രീൻ മാംഗോ ട്രീ ട്രിക്
കാഴ്‌ചക്കാർ കുറച്ചൊന്നുമല്ല കൂടി നിൽക്കുന്നത്. അവർക്ക് മുമ്പിൽ ചെർപ്പുളശ്ശേരി മുണ്ടിയം പറമ്പ് ലക്ഷംവീടു കോളനിയിൽ അടാം തോട്ടുങ്ങൽ ഷംസുദ്ദീൻ ഒരു മാങ്ങയണ്ടി മണ്ണിൽ കുഴിച്ചിട്ടു. അപ്പോൾ സമയം 5.18. ചെടിച്ചട്ടിയിലെ മണ്ണിൽ കുഴികുത്തി മാങ്ങയണ്ടി അതിൽ മൂടിയതിനും, വെള്ളമൊഴിച്ചതിനുമെല്ലാം സാക്ഷികളുണ്ട്. സമയം 5.20. ഷംസുദ്ദീൻ മാങ്ങയണ്ടി മൂടിയ കുട്ട മെല്ലെ എടുത്തുയർത്തി. അത്ഭുതം. മാവു മുളച്ചിരിക്കുന്നു. അഞ്ചു മിനിറ്റിനകം ആറിലയും വേരുമുള്ള മാവിൻ തൈ പുതുമണ്ണിന്റെ മണത്തോടെ ഷംസുദ്ദീൻ പറിച്ചെടുത്തു. ചുറ്റിലു...
വള്ളുവനാട്ടിലെ കുതിരക്കോലങ്ങൾ
കൊല്ലിനും കൊലയ്‌ക്കും അധികാരമുണ്ടായിരുന്ന പോയകാല സ്മൃതികളുടെ പുനരാവർത്തനത്തിനാണ് അടരാടുവാനൊരുങ്ങി കുതിരക്കോലങ്ങൾ തയ്യാറാവുന്നത്. വള്ളുവനാടൻ ചരിത്രത്തിൽ ഈ കുതിരക്കോലങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. സാമൂതിരി മേൽക്കോയ്‌മയെ വെല്ലുവിളിച്ച് തിരുമാന്ധാംകുന്നിലമ്മയെ വണങ്ങി കൊല്ലാനും ചാവാനുമുറച്ച് 12 കൊല്ലത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ തിരുവവശേഷിപ്പുകളുടെ നേരവകാശികൾ കൂടിയാണീ കുതിരക്കോലങ്ങൾ. ആദ്ധ്യാത്മികതയുടെ പരിവേഷവും ചരിത്രത്തിന്റെ പിൻബലവുമുള്ള കുതിരക്കോലങ്ങളെ അണിയിച്ചൊരുക്കി കാവുകൾക്ക് ...
കഥകളി കോപ്പുകൾ
കോപ്പു നിർമ്മാണത്തിനാവശ്യമായി വരുന്ന അസംസ്‌കൃത വസ്തുക്കളുടെയും പദാർത്ഥങ്ങളുടെയും വിലയിൽ വന്ന ഭീമമായ വർദ്ധനയും സാധനങ്ങളുടെ ദൗർലഭ്യവുമാണ് ഈ മേഖലയിലെ വിദഗ്‌ദ്ധരായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. തിരശ്ശീലയ്‌ക്ക് പിന്നിൽ ആട്ടവിളക്കിന്റെ വെട്ടത്ത് മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളും മുദ്രകളും ആടി തിമിർക്കുന്ന കഥകളി രൂപത്തിന് ചാരുതയേകുന്ന കോപ്പുകൾക്ക് അതീവ പ്രാധാന്യമുണ്ട്. കിരീടത്തിനുപയോഗിക്കുന്ന മരത്തിന്റെ വട്ടത്തിനും, വിവിധതരം കല്ലുകൾ, വർണ്ണപ്പൊട്ടുകൾ, പീലിത്തണ്ടുകൾ, പശ, സ്വർണ്ണവർണ്ണം എന്നി...
കരിവളയിട്ട കൈകളിലും മേളപ്പെരുമയുടെ പെരുക്കം
ഒറ്റപ്പാലത്തിനടുത്ത് തൃക്കംകോട് ഗ്രാമത്തിലാണ് പെൺസാന്നിധ്യം വാദ്യ കലാരംഗത്തേക്കും കൊട്ടികയറുന്നത്. പുരുഷൻമാരുടേതെന്ന് സ്ഥാപിച്ചെടുത്തിരുന്ന മേഖലകളിലേക്കു കൂടി സ്‌ത്രീശാക്തീകരണം കടന്നുവരുന്നതിന്നു നേതൃത്വം കൊടുക്കുകയാണ് സഹോദരിമാരായ കുറിയേടത്തു മനക്കൽ പരിയാരത്തിൽ ഭദ്രയും, ദുർഗ്ഗയും. തൃക്കംകോട് രണ്ടുമൂർത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായ മാധവൻ നമ്പൂതിരിയുടെ മക്കളാണ് ഇരുവരും. പുരുഷൻമാർക്ക് മാത്രം പഥ്യം നിൽക്കുന്ന വാദ്യകലാ രംഗത്തേക്ക് പെൺകുട്ടികളെകൂടി സന്നിവേശിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന ...
ഫൈബർ തോൽപാവ
മാൻതോൽ ലഭിക്കാനില്ലാതെ വന്നതോടെ ആധുനിക നൂറ്റാണ്ടിൽ ഇനി കേരളീയ ക്ഷേത്രങ്ങളിൽ ഫൈബർ പാവകൾ കമ്പർ രാമായണം തോൽപാവക്കൂത്താടും. കേരളത്തിലെ ഒട്ടുമിക്ക ദേവീ ക്ഷേത്രങ്ങളിലും അനുഷ്‌ഠാനമായി ആചരിച്ചുവരുന്ന തോൽപാവകൂത്താണ് ഫൈബർ പാവകളിലേക്ക് ഗതി മാറുന്നത്. മാനുകളുടെ വംശനാശം കണക്കിലെടുത്ത് ഇവയെ കൊല്ലുന്നത് നിയമം മൂലം ശക്തമായി നിരോധിച്ച സർക്കാർ നടപടിയാണ് പാവ നിർമ്മാണം ഫൈബറിലേക്കു നീങ്ങാൻ ഇടയാക്കിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാവകളെ ഉപയോഗിച്ചാണ് കൂത്താചാര്യൻമാർ ഇപ്പോഴും ക്ഷേത്രങ്ങളിൽ തോൽപാവക്കൂത്ത് അവതര...
ഉൾവെളിച്ചവുമായി വേലായുധൻ
ഇരുകണ്ണുകളുടെയും കാഴ്‌ചശക്തി ചെറുപ്പത്തിലെ നഷ്ടപ്പെട്ട വേലായുധൻ വാർദ്ധക്യത്തിന്റെ അവശതകൾ വകവെക്കാതെ ജീവിക്കാനായി ഇന്നും തെങ്ങുകയറുകയാണ്. 13-ാം വയസിൽ തുടങ്ങിയ അനുഷ്‌ഠാനമാണ് ഈ തൊഴിൽ. ബസിൽ പാട്ടുപാടാതെ.....ഭിക്ഷ യാചിക്കാതെ...... വേലായുധനെന്ന ഈ മനുഷ്യൻ ജീവിതയാഥാർഥ്യങ്ങളിൽ വേറിട്ട കാഴ്‌ചയാവുകയാണ്. ഭൂമിയുടെയും, ആകാശത്തിന്റെയും, പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയുമൊക്കെ സ്‌പന്ദനങ്ങളല്ലാതെ രൂപം ദർശിക്കാൻ വിധിവൈപരീത്യം വേലായുധനെ അനുവദിച്ചില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹരതീരത്തിന്റെ വർണ്ണങ്ങളു...