Home Authors Posts by ടി.ശാന്തകുമാരി

ടി.ശാന്തകുമാരി

0 POSTS 0 COMMENTS

മയൂരം

നീല വിണ്ണിൽ നിന്റെ ചാരുവർണ്ണം തേടി നാളുകളെത്ര ഞാൻ നിന്നൂ. നീ വരുമ്പോൾ നീർത്തിയാടുവാനുളെളാരീ പീലികളോ നിറം കെട്ടൂ.. മാനസവീണയുതിർക്കുമാ നാദത്തിൻ തേനുറവാകെ നിലച്ചൂ... ആനന്ദനർത്തനമാടുവാൻ വെമ്പിയ പാദങ്ങൾ രണ്ടും കുഴഞ്ഞൂ.... താവകദർശന കാംക്ഷിതം കൺകളോ താമസഭാവസങ്കേതം... കാലസ്വരൂപ, നിൻ തേരുരുളൊച്ചയീ കാതിൽ പതിച്ചീടുവോളം കാരുണ്യപൂരിതം, നിൻഘനനീലിമ മാനസം ദർശിക്കുമെന്നും. Generated from archived content: poem1_mar14.html Author: t_santhakumari

തീർച്ചയായും വായിക്കുക