Home Authors Posts by ടി.സഞ്ഞ്‌ജയ്‌നാഥ്‌ ഇലിപ്പക്കുളം

ടി.സഞ്ഞ്‌ജയ്‌നാഥ്‌ ഇലിപ്പക്കുളം

0 POSTS 0 COMMENTS
തൂലികാനാമം - ടി. സഞ്ഞ്‌ജയ്‌നാഥ്‌ ഇലിപ്പക്കുളം. വിദ്യാഭ്യാസയോഗ്യത ഃ ധനതത്വശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. പ്രയാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗസ്‌റ്റ്‌ ലക്‌ചററായി പ്രവർത്തിക്കുന്നു. ചെറുകഥയ്‌ക്ക്‌ സമന്വയം സാഹിത്യ അവാർഡ്‌, മലയാള മനോരമയുടെ കഥാ അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. വിലാസം ടി. സഞ്ഞ്‌ജയ്‌നാഥ്‌, കിപ്പളളിവിളയിൽ, ഇലിപ്പക്കുളം പി.ഒ., പളളിക്കൽ (വഴി), പിൻ - 690 503., ആലപ്പുഴ. ടി. സഞ്ജയ്‌നാഥ്‌ ഇലിപ്പക്കുളം, ആർ.വി.എസ്‌.എം. എച്ച്‌.എസ്‌.എസ്‌. പ്രയാർ, പ്രയാർ പി.ഒ. ഓച്ചിറ.

നിഴലുകളില്ലാത്തവർ

ഏത്‌ വർഷ മേഘങ്ങളുടെ ജലബിന്ദുവിൽ നിന്നാണ്‌ നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഗസലുകൾ ഉറവെടുക്കുന്നത്‌ ഏത്‌ അഗ്‌നിപൂത്ത തെരുവിന്റെ പ്രലോഭനങ്ങളിൽ നിന്നാണ്‌ നീ നിന്റെ വിശുദ്ധ സങ്കീർത്തനങ്ങളുടെ കുമ്പസാരങ്ങൾ ഞങ്ങൾക്ക്‌ തന്നത്‌ ഏത്‌ കനലിൽ തീർത്ത എഴുത്താണി കൊണ്ടാണ്‌ നീ പുതിയ ദുരൂഹതകളുടെ ഭൂപടങ്ങൾ ഞങ്ങൾക്ക്‌ മുന്നിൽ നിവർത്തിയിട്ടത്‌ ഏത്‌ മഴത്തെരുവിന്റെ കോണിലേക്കാണ്‌ നീ നിന്റെ നനഞ്ഞ സ്വപ്‌നങ്ങളോടെ നടന്നുപോകുന്നത്‌ ഏത്‌ നഗരനദിയുടെ ലഹരിതുളുമ്പുന്ന ശബ്‌ദഘോഷങ്ങളിലേക്കാണ്‌ നിന്റെയീ മുടങ്ങാത്ത യാത്ര. ജീവിതം, ന...

ബാക്കിയാകുന്നതിൽ ചിലത്‌

പ്രളയം കഴുകിത്തുടച്ച ഭൂമിപോലെയാണ്‌ വിധവകളുടെ മനസ്സ്‌ അവരുടെ കണ്ണീരിൽ വിരിയുന്ന ചെമ്പരത്തി- പ്പൂവുകൾക്ക്‌ വെളുത്തുളളിയുടെ ഗന്ധമാണ്‌. (2) ഓരോ പ്രളയത്തിന്‌ ശേഷവും നോഹയുടെ പെട്ടകത്തിൽ ജീവന്റെ തുടിപ്പുകൾ ബാക്കിയാവുന്നത്‌ കണ്ണീർക്കടലിൽ മുങ്ങി താഴേണ്ട ഒരു ഭൂമിയ്‌ക്ക്‌ വേണ്ടിയാണ്‌. (3) അംലമഴ പെയ്‌ത രാത്രിയുടെ തലേന്നാണ്‌ പൊട്ടിയ ഒരു കയറേണിയുടെ തുമ്പിലൂടെ എന്റെ സ്വപ്‌നങ്ങൾ ഓർമ്മകളുടെ കടൽ ദുരന്തങ്ങളിലേക്ക്‌ രക്ഷപ്പെട്ടത്‌. (4) പ്രണയം ജ്വലിപ്പിച്ച മനസ്സുമായി ആണൊരുത്തൻ പെരുമഴയിലൂടെ ഒലിച്ചുപോയ...

തീർച്ചയായും വായിക്കുക