ടി.എൻ.തൊടിയൂർ
ഇഷ്‌ടങ്ങൾ
അച്‌ഛനു സാഹിത്യച്ചാനലിഷ്‌ടം! അമ്മയ്‌ക്കു ‘സീരിയൽ’ തന്നെയിഷ്‌ടം! അണ്ണനും ചേച്ചിക്കും ‘എമ്മാ’ണിഷ്‌ടം! ഉണ്ണിക്ക് കാർട്ടൂണുമാത്രമിഷ്‌ടം! ഇഷ്‌ടങ്ങളിങ്ങനെ മത്സരിക്കെ കഷ്‌ടം ‘റിമോട്ടി’നു തന്നെ നിത്യം! Generated from archived content: poem3_oct1_05.html Author: t_n_thodiyoor
സന്തുഷ്ടകുടുംബം
അച്ഛൻ ഗൾഫിൽ, അമ്മ ക്ലബ്ബിൽ, മകൻ ഷാപ്പിൽ മകൾ ഹോസ്‌റ്റലിൽ കൂട്ടിയിണക്കാൻ കാതിൽ മൊബൈൽ ചെറിയ കുടുംബം സന്തുഷ്ടകുടുംബം. Generated from archived content: poem1_oct16_07.html Author: t_n_thodiyoor
അയ്യയ്‌ക്കറിയാത്തത്
ബൈക്കും മൊബൈയിലും കിട്ടിയിട്ടും കുട്ടാ, നിനക്കെന്താണീ മൗനം? ബാക്കിക്കും വയ്‌ക്കണോ ഞാൻ സമരം? ബൈക്കിനു ബാക്കുസീറ്റൊന്നില്ലേ? Generated from archived content: poem4_mar24_08.html Author: t_n_thodiyoor