ടി. മുഹമ്മദ് കുഞ്ഞിമാസ്‌റ്റർ
മൗലിദുകൾ
മൗലിദ് (നാടൻഭാഷയിൽ മൗലുദ്) എല്ലാ മുസ്ലീംവീടുകളിലും നടക്കുന്ന ഒരു ചടങ്ങാണ്. ശ്രാദ്ധ മൂട്ടുന്നതുപോലെ മരിച്ചവരുടെ ഓർമ്മപുതുക്കുന്ന ചടങ്ങ്. ആണ്ട് കഴിക്കൽ എന്നും പറയും. അന്ന് വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടായിരിക്കും. ഇസ്ലാമിന്റെ മുമ്പുളള കാലം അറേബ്യയിൽ ജാഹിലിയ്യാ കാലഘട്ടം (അന്ധകാരയുഗം) എന്നറിയപ്പെട്ടിരുന്നു. ഗോത്രമഹിമ ഉയർത്തിക്കാണിക്കുന്നതിനു വേണ്ടി ഓരോ ഗോത്രത്തിലും കവികളെ പ്രോൽസാഹിപ്പിച്ചിരുന്നു. തുടർന്ന് ഇസ്ലാമിന്റെ ആവിർഭാവകാലത്തും ഇസ്ലാംമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ധാ...