Home Authors Posts by ടി. ഹാറൂൺ റഷീദ്‌

ടി. ഹാറൂൺ റഷീദ്‌

0 POSTS 0 COMMENTS
ഖലീൽ ജിബ്രാന്റെ നാലു ഗ്രന്ഥങ്ങളും ആന്റൺ ചെക്കോവിന്റെ ഒരു ബാലസാഹിത്യവും മലയാളത്തിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. സമാന്തര പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്‌. വിലാസം വി.കെ. പടി, മാമ്പൂരം പി.ഒ. തിരൂരങ്ങാടി വഴി, മലപ്പുറം. പിൻ ഃ 676306 Address: Post Code: 676306

മാർജ്ജാര ലോകം

കട്ടിലിനുമുകളിൽ കൂടാരംപോലെ ഉയർത്തിക്കെട്ടിയ വെളുത്ത തുണിക്കുളളിൽ അഗ്രചർമ്മം ഛേദിക്കപ്പെട്ട ലിംഗമൊളിപ്പിച്ച്‌ കുട്ടി മേല്പോട്ടു നോക്കിക്കിടന്നു. വീടിനു മുമ്പിലെ ഇടവഴിയിലൂടെ സ്‌കൂൾ വിട്ട്‌ കുട്ടികൾ പോകുന്ന സമയമാണ്‌. എന്നും ഈ സമയങ്ങളിൽ ഇടവഴിയിലേക്കു കടക്കുന്ന മരപ്പടിയിൽ പിടിച്ച്‌ കുട്ടി നിൽക്കാറുണ്ട്‌. ഇടവഴിയിലൂടെ പോകുന്ന കുട്ടികളിൽ ചിലർ കടലമിഠായിയോ അരിനുറുക്കോ പുളി അച്ചാറോ നിലക്കടല വറുത്തതോ അവന്‌ കൊടുക്കും. അവൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ അവയൊക്കെ സ്വീകരിക്കും. മാർക്കക്കല്ല്യാണം കഴിഞ്ഞതു...

പ്രേയസിക്ക്‌

സ്വർഗ്ഗീയാരാമങ്ങൾ സ്വപ്‌നത്തിലെപ്പോഴും എന്നിൽ നിറയുന്നു നീ എപ്പോഴുമെപ്പോഴും സ്നേഹത്തിൻ സുഗന്ധവും രാഗത്തിന്റെ സൗരഭ്യവും വർഷിക്കുന്നതെൻ മനം ഹർഷപുളകിതയായ്‌ നിൻരൂപം തെളിയുമ്പോൾ ഹൃദയം തുടിക്കുന്നു നിന്നസാന്നിദ്ധ്യത്തിലോ ദുഃഖമാകുന്നുളളിൽ. നിശതന്നസ്‌തിത്വത്തിന്‌ നിശാഗന്ധി സാക്ഷ്യമാകുന്നു കാലം സാക്ഷി നിൽക്കട്ടെ ലോലമാമീ പ്രണയത്തിനും. Generated from archived content: preyasi.html Author: t_haroonrasheed

തീർച്ചയായും വായിക്കുക