ടി ദാമു
മൊബൈൽമാനിയ
സ്വാമിയേ ശരണമയ്യപ്പാ. കലിയുഗവരദാ, ശരണമയ്യപ്പാ ശരണം വിളികൾ ചെവികളിൽ അലയടിക്കുന്നു. കുമാർ അയ്യപ്പനാമം ഭക്തിയോടെ മനസ്സിൽ ഉരുവിട്ടുകൊണ്ട് ആകാശത്തേയ്‌ക്കു നോക്കി ഡോളിയിൽ ഇരിയ്‌ക്കുകയായിരുന്നു. മനസിൽ മറ്റൊരു ചിന്തയ്‌ക്കും സ്ഥാനമില്ലാത്ത അപൂർവനിമിഷങ്ങൾ. സർവത്ര അയ്യപ്പമയം. വലുപ്പചെറുപ്പഭേദമന്യേ എല്ലാവരും നടന്നു നീങ്ങുന്നു. ഇതാണ് ഭഗവാന്റെ മായാവിലാസം. എത്രയോ തവണ ഈ മഹാസന്നിധാനത്തിൽ വന്നിരിക്കുന്നു. എന്നിട്ടും അടുത്ത വർഷം നട തുറക്കുമ്പോൾ വീണ്ടും ഇങ്ങോട്ട് പറന്നെത്താൻ മോഹം. ഭഗവദ്‌ദർശനത്തിൽ സായൂജ്യമടയ...