ടി.എ.ശശി
സ്വപ്‌നവാൽസല്യം
ഏറെ പഴകിയൊരോർമ രാത്രി വന്നു സ്വപ്‌നത്തിൽ അടുത്തു കണ്ടു മറന്നാലും മായാത്തൊരു വാല്‌സല്യത്തെ കണ്ടു കൊതി തീരും വരെ അറിഞ്ഞതേയില്ല സ്വപ്‌നമായിരുന്നെന്ന് ജാഗ്രത്തിന് ഭൂമികയിൽ കിതച്ചെത്തുന്നു തീവണ്ടി; അടർന്നു തീരുന്നു ദേഹപ്പുറ്റുകൾ അടിഞ്ഞു കേറെ ഒന്നിളകി നീങ്ങി ഊർജ്ജമാർജ്ജിച്ച് കുതികുതിച്ചോടുന്നു തീവണ്ടി നഗരനിരത്തിൽ നിഴലും താഴാതെ വഴി കാണാതറിഞ്ഞും പിന്നെയും ദേഹപ്പുറ്റുകൾ ഒഴുകും തിരക്കിൽ മേവുമ്പോൾ ബാക്കിയാകുന്നു മനസിലിപ്പോഴും രാത്രിയിലെ സ്വപ്‌നവാല്‌സല്യം. Generated fr...
ചിരിച്ചോടും മത്സ്യങ്ങളെ
ഏതൊരനുസരണക്കാരനും ഒരിക്കലെങ്കിലും കയറു പൊട്ടിക്കും. കടൽ എത്ര കാലം മൽസ്യങ്ങൾക്കു വേണ്ടി തണുത്തു കിടക്കും. ചുടുവെള്ളത്തിൽ ഒന്നു മേൽ കഴുകാൻ കടലും കൊതിക്കില്ലെ. പ്രളയത്തിലും ചിരിച്ചോടും മത്സ്യങ്ങളെ നിങ്ങൾ എന്തു ചെയ്യും അപ്പോൾ. Generated from archived content: poem2_apr12_10.html Author: t.a.sasi
കൊട്ടിച്ചിരി
നമ്മൾ ചേർന്നൊരു നദിയായ് തീരില്ല! തണുപ്പിൻ കരയിൽ ആർക്കില്ല പുല്ലുകൾ പാദങ്ങളറ്റ ഞാൻ അതിലൂടെ നടക്കുമ്പോൾ, ഉടയുന്നതെങ്ങിനെ പളുങ്കിൻ തരികൾ. നിന്റെ കണ്ണുനീർ കാണുമ്പോഴും വിറവാർന്ന ചുണ്ടിനെ നീ വിരൽ തൊട്ടു മറയ്‌ക്കുമ്പോഴും; ഇല്ലല്ലൊ നിന്നെ മൊത്തം മറയ്‌ക്കുന്ന വിരലുകൾ എന്നോർത്തു ചിരി- ക്കുന്നതെങ്ങിനെ കരങ്ങളറ്റ ഞാൻ കൊട്ടിച്ചിരിക്കുന്നതെങ്ങിനെ. Generated from archived content: poem1_feb20_09.html Author: t.a.sasi