ശ്വേത എസ്. തോട്ടക്കര
രാത്രിയിൽ പെയ്ത മഴ
നിശബ്ദമാം ഒരു രാത്രിയിൽ ഞാൻ നിദ്രയിലേക്കു തെന്നി വീഴും മുമ്പേ അവനെത്തീ തൊട്ടുണർത്തീയെന്നെ ആ കുസൃതിക്കാരനാം മഴ; കുളിരുമഴ മനസിലേക്കൊരു കുളിർതെന്നൽ വീശി എത്തി പോയവൻ ഇടിയുടെ നാദം ചെവിയിൽ കേൾക്കെ ഞെട്ടിയുണർന്നു ഞാൻ കണ്ണുചിമ്മി നിൽക്കും താരം മെല്ലെ കണ്ണടച്ചു വിളിച്ചുണർത്തിയില്ലെ എന്നെ നീ? എൻ മനസിനെ കിടിലം കൊള്ളിച്ചവൻ വീണ്ടുമെത്തിയെൻ ജനാലക്കരികിൽ അമ്മയെന്നെ വാരി പുണർന്നു ആ നെഞ്ചകത്തിന്റെ ചൂടിൽ ഞാനുറങ്ങി. Generated from archived content: poem1_mar26_11.html Author: swe...