സ്വാമി അവ്യയാനന്ദ
കരയും കടലും
കരയും കടലും സോദരരല്ലോ പ്രകൃതിവീണാ സ്വരഭേദങ്ങൾ കരജീവികളുടെ ദുരയതുകണ്ട് കടല് തപിച്ചു നെടുനാളായി കരയിലധർമ്മം നരകം തീർത്തു കടലല കരയെത്തല്ലിയുണർത്തി കടൽത്തിരമാലകൾ നാവുകളായി നക്കിയെടുത്തു നരജന്മത്തെ. Generated from archived content: poem5_may17.html Author: swami_avyananda
ഇഷ്‌ടം
കാക്കയാകുന്നുവെന്നിഷ്‌ട പക്ഷി തുമ്പയാകുന്നുവെന്നിഷ്‌ട പുഷ്‌പം കറുകനാമ്പാണെന്റെ ജീവനാഡി വെറുക്കാതിരിക്കലാണെന്റെയിഷ്‌ടം വെറുതേയിരിപ്പെനിക്കേറെയിഷ്‌ടം ഇഷ്‌ടങ്ങൾ തേടുവാനേറെയിഷ്‌ടം. Generated from archived content: nov_poem2.html Author: swami_avyananda