എസ്.വി. സുദേവൻ, കല്ലറക്കോണം
വരരോദനമാകുമോ ഈ നിലവിളികളും
തിരുവനന്തപുരം ജില്ലയിൽ പളളിക്കൽ പഞ്ചായത്തിൽ കല്ലറക്കോണം പുതൂർ നിവാസികൾ ഇന്ന് വളരെയേറെ ഭയാശങ്കകളോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. കാരണം, ഞങ്ങളുടെ നാട്ടിൽ മുപ്പതേക്കറോളം വ്യാപിച്ചുകിടക്കുന്ന ‘പുതൂർ പാറ’ എന്നറിയപ്പെടുന്ന പാറമട ഇന്ന് പകുതിയിലേറെ നശിച്ചിരിക്കുന്നു. അപൂർവ്വ ജീവികളും ഔഷധ സസ്യങ്ങളും പുലിമടയുമുളള ഇവിടം ഓർമ്മ മാത്രമാവുകയാണ്. ഏതാണ്ട് എട്ട് വർഷമായി കായിക്കര കൺസ്‌ട്രക്ഷൻ കമ്പനി ഇവിടെ നിന്നും പാറപൊട്ടിക്കുന്നു. ജാക്ക്‌ഹാമർ ഉപയോഗിച്ച് പതിനഞ്ച് അടിയോളം പാറതുരന്ന്, സ്‌ഫോടക വസ്...